---
title: "കൊയിലാണ്ടിയിൽ ഷിഗെല്ല; നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി"
english_title: "Shigella in Koyilandi"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/368034/shigella-in-koyilandi"
published_at: "2026-06-24T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a253682720e9_Shigella.jpg"
keywords: ["Latest News", "Koyilandy", "Shigella Virus"]
---

# കൊയിലാണ്ടിയിൽ ഷിഗെല്ല; നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

> **Lead Summary:** **കൊയിലാണ്ടി: [ **നഗരസഭാ പരിധിയിൽ നാല് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പെരുവട്ടൂർ, കോതമംഗലം എന്നിവിടങ്ങളിലായാണ് രോഗം റിപ്പോർട്ട് ചെയ്തത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗബാധിതർ സുഖം പ്രാപിച്ചുവരികയാണെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.

## Article Content

**കൊയിലാണ്ടി: [ **നഗരസഭാ പരിധിയിൽ നാല് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പെരുവട്ടൂർ, കോതമംഗലം എന്നിവിടങ്ങളിലായാണ് രോഗം റിപ്പോർട്ട് ചെയ്തത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗബാധിതർ സുഖം പ്രാപിച്ചുവരികയാണെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവർ രോഗമുക്തരായി നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്. ഒരാൾ ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിലും, ഒരാൾ കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിൽ തുടരുകയാണ്. രോഗബാധയെത്തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കും ബോധവൽക്കരണത്തിനും തുടക്കം കുറിച്ചു. ഇതിനു പുറമെ, രോഗം പടരാതിരിക്കാൻ ജലസ്രോതസ്സുകൾ ക്ലോറിനേഷൻ ചെയ്യുന്നതടക്കമുള്ള അടിയന്തര മുൻകരുതൽ നടപടികൾ ആരോഗ്യവകുപ്പ് നടപ്പിലാക്കി വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/368034/shigella-in-koyilandi)