---
title: "യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; സ്ത്രീയുടെ ജീവൻ രക്ഷിച്ച് ബസ് ജീവനക്കാരുടെ മാതൃകാപരമായ ഇടപെടൽ"
english_title: "Bus crew saves woman's life"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/368003/bus-crew-saves-womans-life"
published_at: "2026-06-24T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b753c57fec_koyi2.jpg"
keywords: ["Latest News", "Koyilandy", "Bus Crew Saves Woman's Life"]
---

# യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; സ്ത്രീയുടെ ജീവൻ രക്ഷിച്ച് ബസ് ജീവനക്കാരുടെ മാതൃകാപരമായ ഇടപെടൽ

> **Lead Summary:** **കൊയിലാണ്ടി:[ **യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിൽ എത്തിച്ച് ബസ് ജീവനക്കാർ മാതൃകയായി. ചൊവ്വാഴ്ച വൈകുന്നേരം കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം നടന്നത്. യാത്രയ്ക്കിടെ ബസിലുണ്ടായിരുന്ന സ്ത്രീക്ക് പെട്ടെന്ന് ബി.പി കുറയുകയും ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയുമായിരുന്നു.

## Article Content

**കൊയിലാണ്ടി:[ **യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിൽ എത്തിച്ച് ബസ് ജീവനക്കാർ മാതൃകയായി. ചൊവ്വാഴ്ച വൈകുന്നേരം കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം നടന്നത്. യാത്രയ്ക്കിടെ ബസിലുണ്ടായിരുന്ന സ്ത്രീക്ക് പെട്ടെന്ന് ബി.പി കുറയുകയും ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയുമായിരുന്നു.

സാഹചര്യം ഗുരുതരമാണെന്ന് മനസ്സിലാക്കിയ ജീവനക്കാർ, സ്റ്റാന്റിൽ നിർത്താതെ ബസ് നേരിട്ട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് ഓടിച്ചുപോകുകയായിരുന്നു. കൃത്യസമയത്ത് തന്നെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചതിനാൽ സ്ത്രീക്ക് വിദഗ്ധ ചികിത്സ ലഭിക്കുകയും ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തു. ബസ് ജീവനക്കാരുടെ സമയോചിതമായ ഈ ഇടപെടലിനെ യാത്രക്കാരും നാട്ടുകാരും ഒരേസ്വരത്തിൽ പ്രശംസിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/368003/bus-crew-saves-womans-life)