---
title: "കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് പുതുജീവന്‍; അഞ്ചു കോടി രൂപയുടെ വികസന പദ്ധതികള്‍ ഉടന്‍ ആരംഭിക്കും"
english_title: "Koyilandy Railway Station, development project of Rs. 5 crore"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/367999/koyilandy-railway-station-development-project-of-rs-5-crore"
published_at: "2026-06-24T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b73813402a_koyi11.jpg"
keywords: ["Latest News", "Koyilandy", "Koyilandy Railway Station Development Project"]
---

# കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് പുതുജീവന്‍; അഞ്ചു കോടി രൂപയുടെ വികസന പദ്ധതികള്‍ ഉടന്‍ ആരംഭിക്കും

> **Lead Summary:** **കൊയിലാണ്ടി: [**യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ അഞ്ചു കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നു. ഷാഫി പറമ്പില്‍ എംപിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

## Article Content

**കൊയിലാണ്ടി: [**യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ അഞ്ചു കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നു. ഷാഫി പറമ്പില്‍ എംപിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

റെയില്‍വേയ്ക്ക് സമര്‍പ്പിച്ചിരുന്ന ഒമ്പത് കോടി രൂപയുടെ വികസന പദ്ധതികളില്‍ നിന്നാണ് അഞ്ചു കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഇപ്പോള്‍ ഔദ്യോഗിക അനുമതി ലഭിച്ചിരിക്കുന്നത്. പാര്‍ക്കിംഗ് ഏരിയയുടെ നവീകരണം, ഫുട് ഓവര്‍ബ്രിഡ്ജിന്റെ നീളം കൂട്ടല്‍ (എക്സ്റ്റന്‍ഷന്‍), മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുമ്പോള്‍ അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് എംപിയുടെ ഓഫീസ് അറിയിച്ചു.

ഇക്കാര്യത്തില്‍ റെയില്‍വേ അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം എടുക്കുക. നേരത്തെ സ്റ്റേഷനില്‍ പൂര്‍ത്തീകരിച്ച വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയായാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/367999/koyilandy-railway-station-development-project-of-rs-5-crore)