---
title: "ബജറ്റിലെ പ്രവാസി അവഗണന: പയ്യോളിയിൽ കേരള പ്രവാസി സംഘത്തിന്റെ പ്രതിഷേധം"
english_title: "Neglect of expatriates in the budget, Kerala expatriate group"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/367790/neglect-of-expatriates-in-the-budget-kerala-expatriate-group"
published_at: "2026-06-23T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a39dcc0db5_koyi2.jpg"
keywords: []
---

# ബജറ്റിലെ പ്രവാസി അവഗണന: പയ്യോളിയിൽ കേരള പ്രവാസി സംഘത്തിന്റെ പ്രതിഷേധം

> **Lead Summary:** **പയ്യോളി: [ **സംസ്ഥാന ബജറ്റിൽ പ്രവാസികളെ പാടെ അവഗണിച്ചതിലും പെൻഷൻ തടഞ്ഞുവെച്ചതിലും പ്രതിഷേധിച്ച് കേരള പ്രവാസി സംഘം പയ്യോളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

## Article Content

**പയ്യോളി: [ **സംസ്ഥാന ബജറ്റിൽ പ്രവാസികളെ പാടെ അവഗണിച്ചതിലും പെൻഷൻ തടഞ്ഞുവെച്ചതിലും പ്രതിഷേധിച്ച് കേരള പ്രവാസി സംഘം പയ്യോളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

പ്രതിഷേധ പൊതുയോഗം കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം എ.ആർ.സി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.കെ. ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

റഷീദ് മേലടി, കെ.കെ. ദേവൻ, രവി ചാത്തങ്ങാടി എന്നിവർ യോഗത്തിൽ സംസാരിച്ചു. പി.എം. സുനിൽകുമാർ സ്വാഗതവും രേഖപ്പെടുത്തി. പ്രവാസിദ്രോഹ നടപടികളിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/367790/neglect-of-expatriates-in-the-budget-kerala-expatriate-group)