---
title: "കൊയിലാണ്ടി ഹാർബറിൽ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന; രാസവസ്തുക്കളുടെ സാന്നിധ്യമില്ല"
english_title: "Koyilandy Harbor, inspection by the health department"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/367582/koyilandy-harbor-inspection-by-the-health-department"
published_at: "2026-06-22T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38f41d433cc_koyi3.jpg"
keywords: ["Latest News", "Koyilandy", "Harbour"]
---

# കൊയിലാണ്ടി ഹാർബറിൽ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന; രാസവസ്തുക്കളുടെ സാന്നിധ്യമില്ല

> **Lead Summary:** **കൊയിലാണ്ടി: [** മത്സ്യങ്ങളിലെ രാസവസ്തുക്കളുടെ സാന്നിധ്യം സംബന്ധിച്ച ആശങ്കകൾക്കിടെ, കൊയിലാണ്ടി ഹാർബറിൽ ആരോഗ്യവിഭാഗം കർശന പരിശോധന നടത്തി.

## Article Content

**കൊയിലാണ്ടി: [** മത്സ്യങ്ങളിലെ രാസവസ്തുക്കളുടെ സാന്നിധ്യം സംബന്ധിച്ച ആശങ്കകൾക്കിടെ, കൊയിലാണ്ടി ഹാർബറിൽ ആരോഗ്യവിഭാഗം കർശന പരിശോധന നടത്തി.

വിപണിയിലെത്തിയ മത്സ്യങ്ങളിൽ ഫോർമാലിനോ അമോണിയയോ ചേർത്തിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി. രാവിലെ നടന്ന പരിശോധനയിൽ ഹാർബറിലെ 14 സ്റ്റാളുകളിൽ നിന്നായി 44 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കി.

ട്രോളിങ് നിരോധനം നിലനിൽക്കുന്നതിനാൽ ചെറിയ ബോട്ടുകളിൽ നിന്ന് ലഭിച്ചതും തമിഴ്നാട്ടിൽ നിന്ന് എത്തിച്ചതുമായ മത്തി, അയല തുടങ്ങിയ മത്സ്യങ്ങളാണ് വിപണിയിലുണ്ടായിരുന്നത്.

ഐസ് ഉപയോഗിച്ച് കൃത്യമായ രീതിയിൽ സൂക്ഷിച്ചിരുന്നതിനാൽ മത്സ്യങ്ങളുടെ ഗുണനിലവാരം മികച്ചതാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പരിശോധനയ്ക്ക് ശേഷം മത്സ്യവില്പനക്കാർക്ക് കൃത്യമായ നിർദ്ദേശങ്ങളും ആരോഗ്യവിഭാഗം നൽകി.

മത്സ്യങ്ങൾ ഐസിട്ട് ശുചിത്വത്തോടെ സൂക്ഷിക്കണമെന്നും, തുറന്നുവെച്ച് പ്രദർശിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ കർശനമായി നിർദ്ദേശിച്ചു. വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/367582/koyilandy-harbor-inspection-by-the-health-department)