---
title: "സംഗീത സായാഹ്നമായി പൂക്കാട് കലാലയം; ലോക സംഗീത ദിനം ആഘോഷിച്ചു"
english_title: "World Music Day, Pookad College"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/367550/world-music-day-pookad-college"
published_at: "2026-06-22T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38e11023526_koyi2.jpg"
keywords: ["Latest News", "Koyilandy", "World Music Day"]
---

# സംഗീത സായാഹ്നമായി പൂക്കാട് കലാലയം; ലോക സംഗീത ദിനം ആഘോഷിച്ചു

> **Lead Summary:** **കൊയിലാണ്ടി: [**പൂക്കാട് കലാലയത്തിൽ ലോക സംഗീത ദിനം വിപുലമായി ആഘോഷിച്ചു. സംഗീതജ്ഞൻ മോഹനൻ നടുവത്തൂർ ദിനാചരണം ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി: [**പൂക്കാട് കലാലയത്തിൽ ലോക സംഗീത ദിനം വിപുലമായി ആഘോഷിച്ചു. സംഗീതജ്ഞൻ മോഹനൻ നടുവത്തൂർ ദിനാചരണം ഉദ്ഘാടനം ചെയ്തു.

പ്രശസ്ത സംഗീതജ്ഞൻ സത്യൻ മേപ്പയൂർ ചടങ്ങിൽ സംസാരിച്ചു. കലാലയം പ്രസിഡന്റ് അഡ്വ. കെ.ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ സുനിൽ തിരുവങ്ങൂർ സ്വാഗതവും കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

ഉദ്ഘാടനത്തിന് ശേഷം നടന്ന 'ഗാനസുധ'യിൽ അഡ്വ. കെ.ടി. ശ്രീനിവാസൻ, സത്യൻ മേപ്പയ്യൂർ, സുനിൽ തിരുവങ്ങൂർ, അശ്വതി ചന്ദ്രൻ, സിൽസില, എം. പ്രസാദ്, സുബേഷ് പത്മനാഭൻ, ജോൺസൺ എന്നിവർ പങ്കെടുത്തു മനോഹരമായ ഗാനങ്ങൾ ആലപിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/367550/world-music-day-pookad-college)