---
title: "പൊയിൽക്കാവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: പ്രതി കുട്ടികൃഷ്ണൻ റിമാൻഡിൽ"
english_title: "Wife hacked to death in Poyilkavu"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/367537/wife-hacked-to-death-in-poyilkavu"
published_at: "2026-06-22T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38d979780dd_koyi1.jpg"
keywords: ["Latest News", "Koyilandy", "Poilkave", "Murder"]
---

# പൊയിൽക്കാവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: പ്രതി കുട്ടികൃഷ്ണൻ റിമാൻഡിൽ

> **Lead Summary:** **കൊയിലാണ്ടി: [ **പൊയിൽക്കാവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് റിമാൻഡിൽ. ശനിയാഴ്ച പുലർച്ചെ വീട്ടിൽ വെച്ച് ഭാര്യ സുധയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവ് കുട്ടികൃഷ്ണനാണ് പിടിയിലായത്.

## Article Content

**കൊയിലാണ്ടി: [ **പൊയിൽക്കാവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് റിമാൻഡിൽ. ശനിയാഴ്ച പുലർച്ചെ വീട്ടിൽ വെച്ച് ഭാര്യ സുധയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവ് കുട്ടികൃഷ്ണനാണ് പിടിയിലായത്.

വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി സബ് ജയിലിലേക്ക് മാറ്റി. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും.

കൃത്യത്തിന് ശേഷം റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതി ആലുവ വരെ ട്രെയിനിൽ യാത്ര ചെയ്തിരുന്നു. തിരിച്ചറിയാതിരിക്കാൻ മുഖത്ത് തോർത്തുകെട്ടി സഞ്ചരിച്ച ഇയാൾ, കൈയിലുണ്ടായിരുന്ന പണം ഉപയോഗിച്ച് പുതിയ വസ്ത്രങ്ങൾ വാങ്ങിയിരുന്നു.

പണം തീർന്നതിനെത്തുടർന്ന് തിരികെ കൊയിലാണ്ടിയിലെത്തിയ പ്രതി മദ്യപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.

മരംവെട്ടു തൊഴിലാളിയായ പ്രതി, കുറച്ചുദിവസം മുമ്പ് തന്നെ ഇതിനായി കൊടുവാൾ വാങ്ങി കരുതിയിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാൾ നേരത്തെയും ഭാര്യയെ ആക്രമിച്ചിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി. കൂടുതൽ അന്വേഷണങ്ങൾക്കായി പൊലീസ് നടപടികൾ ഊർജ്ജിതമാക്കി.

സുധയെ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് പ്രതി കുട്ടികൃഷ്ണൻ പൊലീസിനോട് കുറ്റസമ്മതം നടത്തി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/367537/wife-hacked-to-death-in-poyilkavu)