---
title: "കൊയിലാണ്ടിയിൽ വീണ്ടും ഡിവൈഡർ അപകടം; അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധം"
english_title: "Divider accident in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/367332/divider-accident-in-koyilandy"
published_at: "2026-06-21T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a378e804d1ef_koyi4.jpg"
keywords: ["Latest News", "Koyilandy", "Accident"]
---

# കൊയിലാണ്ടിയിൽ വീണ്ടും ഡിവൈഡർ അപകടം; അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധം

> **Lead Summary:** **കൊയിലാണ്ടി: [**[ ]രജിസ്ട്രാർ ഓഫീസിന് സമീപം കാർ ഡിവൈഡറിലിടിച്ച് അപകടം. ഇന്നലെ രാത്രി 10.30-ഓടെയാണ് ടാറ്റ നെക്സോൺ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചത്.

## Article Content

**കൊയിലാണ്ടി: [**[ ]രജിസ്ട്രാർ ഓഫീസിന് സമീപം കാർ ഡിവൈഡറിലിടിച്ച് അപകടം. ഇന്നലെ രാത്രി 10.30-ഓടെയാണ് ടാറ്റ നെക്സോൺ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചത്.

അപകടത്തിൽ കാറിന്റെ മുൻഭാഗവും ടയറുകളും പൂർണ്ണമായും തകർന്നെങ്കിലും, കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പ്രദേശത്ത് തെരുവ് വിളക്കുകൾ ഇല്ലാത്തതും മഴയുമാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്.

രാത്രികാലങ്ങളിൽ ഡിവൈഡർ ഉള്ളതായി ദൂരക്കാഴ്ചയിൽ ഡ്രൈവർമാർക്ക് തിരിച്ചറിയാൻ കഴിയാത്തത് ഇവിടെ അപകടങ്ങൾ നിത്യസംഭവമാക്കുകയാണ്. കോടതി പരിസരത്തും രജിസ്ട്രാർ ഓഫീസിന് മുന്നിലുമുള്ള ഡിവൈഡറുകൾ അപകടക്കെണിയാണെന്നും ഇവിടെ അടിയന്തരമായി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നുമുള്ള ആവശ്യം നേരത്തെ ഉണ്ടായിരുന്നു.

ഡിവൈഡർ ഉള്ളതായി മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല. അപകടത്തിൽ തകരുന്ന ഡിവൈഡറിന്റെ അവശിഷ്ടങ്ങൾ റോഡിലേക്ക് തെറിച്ചുവീഴുന്നത് ഇരുചക്രവാഹന യാത്രക്കാർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

അപകടം സംഭവിക്കുമ്പോൾ നാട്ടുകാർ ചേർന്ന് തകർന്ന ഭാഗങ്ങൾ മാറ്റാറുണ്ടെങ്കിലും, അധികൃതരുടെ ഭാഗത്തുനിന്നുള്ള മൗനം തുടരുകയാണ്. ഇനിയും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ ഇവിടെ വൻ ദുരന്തങ്ങൾ ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/367332/divider-accident-in-koyilandy)