---
title: "വിലക്കയറ്റത്തിനെതിരെ തെരുവിലിറങ്ങി കെഎസ്കെടിയു; കൊയിലാണ്ടിയിൽ അടുപ്പുകൂട്ടൽ സമരങ്ങൾ"
english_title: "Stove construction protests in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/367331/stove-construction-protests-in-koyilandy"
published_at: "2026-06-21T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a378af303d76_koyi3.jpg"
keywords: ["Latest News", "Koyilandy", "Stove Construction Protests"]
---

# വിലക്കയറ്റത്തിനെതിരെ തെരുവിലിറങ്ങി കെഎസ്കെടിയു; കൊയിലാണ്ടിയിൽ അടുപ്പുകൂട്ടൽ സമരങ്ങൾ

> **Lead Summary:** **കൊയിലാണ്ടി: [ **ഇന്ധനവില വർധനവിനെതിരെ കെഎസ്കെടിയുവിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വ്യത്യസ്ത ഇടങ്ങളിൽ പ്രതിഷേധസമരങ്ങൾ നടന്നു.

## Article Content

**കൊയിലാണ്ടി: [ **ഇന്ധനവില വർധനവിനെതിരെ കെഎസ്കെടിയുവിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വ്യത്യസ്ത ഇടങ്ങളിൽ പ്രതിഷേധസമരങ്ങൾ നടന്നു.

പാചകവാതക വില വർധനവിൽ പ്രതിഷേധിച്ച് കെഎസ്കെടിയു കീഴരിയൂർ മേഖലാ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന 'അടുപ്പുകൂട്ടൽ സമരം' കെ.കെ. നിർമല ഉദ്ഘാടനം ചെയ്തു.

പത്മിനി വാഴയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖലാ സെക്രട്ടറി വി.പി. സദാനന്ദൻ, ദീപ്തി, ആച്ചാണ്ടി ജാനകി എന്നിവർ സംസാരിച്ചു. ഇതിന് സമാന്തരമായി, കേന്ദ്ര ഗവൺമെന്റിന്റെ തുടർച്ചയായ ഇന്ധനവില വർധനവിനെതിരെ കെഎസ്കെടിയു നടേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചു.

എം.കെ. രാജൻ ഉദ്ഘാടനം ചെയ്ത അടുപ്പുകൂട്ടൽ സമരത്തിൽ കെ.കെ. ഭാവന അധ്യക്ഷയായി. പി.വി. മാധവൻ, എം.കെ. സതീഷ്, ടി. ശ്രീധരൻ, എൻ.കെ. ശ്രീനിവാസൻ, പി.വി. പ്രസീത എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/367331/stove-construction-protests-in-koyilandy)