---
title: "ലോട്ടറി സമ്മാനങ്ങളും കമ്മീഷനും വർധിപ്പിക്കണമെന്ന് സിഐടിയു കൺവൻഷൻ"
english_title: "Lottery prizes and commission,CITU Convention"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/367330/lottery-prizes-and-commissioncitu-convention"
published_at: "2026-06-21T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a378a108160b_koyi2.jpg"
keywords: ["Latest News", "Koyilandy", "CITU Convention"]
---

# ലോട്ടറി സമ്മാനങ്ങളും കമ്മീഷനും വർധിപ്പിക്കണമെന്ന് സിഐടിയു കൺവൻഷൻ

> **Lead Summary:** **കൊയിലാണ്ടി: [** ലോട്ടറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നും തൊഴിലാളികളുടെ ഉപജീവനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് ഫെഡറേഷൻ (സിഐടിയു) ജില്ലാ പ്രവർത്തക കൺവൻഷൻ ചേർന്നു.

## Article Content

**കൊയിലാണ്ടി: [** ലോട്ടറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നും തൊഴിലാളികളുടെ ഉപജീവനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് ഫെഡറേഷൻ (സിഐടിയു) ജില്ലാ പ്രവർത്തക കൺവൻഷൻ ചേർന്നു.

ലോട്ടറികൾക്ക് മേൽ 40 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതോടെ സമ്മാനത്തുകയിലും ഏജൻസി കമ്മീഷനിലും കുറവുണ്ടായെന്നും, ഇത് വിൽപ്പനയെ കാര്യമായി ബാധിച്ചെന്നും കൺവൻഷൻ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യം ലോട്ടറി തൊഴിലാളികളുടെ ജീവിതത്തെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു. സമ്മാനങ്ങളും കമ്മീഷനും വർധിപ്പിച്ച് ഈ മേഖലയെ സംരക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കൊയിലാണ്ടിയിൽ നടന്ന കൺവൻഷൻ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.ആർ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ. മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ. ദാസൻ, ബി.കെ. ബാലകൃഷ്ണൻ, സി.എം. സുനിലേശൻ, വി.പി. വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/367330/lottery-prizes-and-commissioncitu-convention)