---
title: "പൊയിൽക്കാവ് കൊലപാതകം: ഒടുവിൽ പിടിവീണു; മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെ ഭർത്താവ് കുട്ടികൃഷ്ണൻ അറസ്റ്റിൽ"
english_title: "Poyilkavu murder, husband arrested"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/367288/poyilkavu-murder-husband-arrested"
published_at: "2026-06-21T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a376cd2d3f9c_koyi1.jpg"
keywords: ["Latest News", "Poilkave Murder", "Arrest"]
---

# പൊയിൽക്കാവ് കൊലപാതകം: ഒടുവിൽ പിടിവീണു; മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെ ഭർത്താവ് കുട്ടികൃഷ്ണൻ അറസ്റ്റിൽ

> **Lead Summary:** **പൊയിൽക്കാവ്: [**[ ]പൊയിൽക്കാവിൽ മധ്യവയസ്കയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുട്ടികൃഷ്ണൻ പിടിയിൽ. കൊയിലാണ്ടിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.

## Article Content

**പൊയിൽക്കാവ്: [**[ ]പൊയിൽക്കാവിൽ മധ്യവയസ്കയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുട്ടികൃഷ്ണൻ പിടിയിൽ. കൊയിലാണ്ടിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ കണ്ടെത്താൻ പോലീസ് നേരത്തെ തന്നെ തിരച്ചിൽ ശക്തമാക്കിയിരുന്നു. മദ്യപാനിയായതിനാൽ ബിവറേജസ് പരിസരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണമാണ് പ്രതിയെ കുടുക്കാൻ പോലീസിനെ സഹായിച്ചത്.

പിടിയിലാകുമ്പോൾ പുതിയ വസ്ത്രങ്ങൾ ധരിച്ച നിലയിലായിരുന്നു കുട്ടികൃഷ്ണൻ. പ്രതിയെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. ഇതിനുശേഷം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയും പൂർത്തിയാക്കി. കൃത്യത്തിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പോലീസ്.

പൊയിൽക്കാവ് നാല് സെന്റ് കോളനിയിലെ നിർമ്മാണത്തിലിരിക്കുന്ന വീടിനോട് ചേർന്ന ഷെഡിൽ സുധയുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ ഇന്ന് രാവിലെയോടെയാണ് കണ്ടെത്തിയത്.

അടുത്തുതന്നെ കൊടുവാളും ഉണ്ടായിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വീടിന്റെ ഫോട്ടോ എടുക്കാൻ എത്തിയവരാണ് ആദ്യം മൃതദേഹം കണ്ടത്. സുധയെ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് വാർഡ് മെമ്പർ വഴി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കുട്ടികൃഷ്ണനായി രാവിലെ മുതൽ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/367288/poyilkavu-murder-husband-arrested)