---
title: "കുറുവാങ്ങാട് വാഹനാപകടം: പരിക്കേറ്റ ഗൃഹനാഥൻ ചികിത്സയിലിരിക്കെ അന്തരിച്ചു"
english_title: "Kuruwangad road accident death"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/367186/kuruwangad-road-accident-death"
published_at: "2026-06-20T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a366d27830d7_koyi8.jpg"
keywords: ["Latest News", "Ullyeri", "Accident", "Death"]
---

# കുറുവാങ്ങാട് വാഹനാപകടം: പരിക്കേറ്റ ഗൃഹനാഥൻ ചികിത്സയിലിരിക്കെ അന്തരിച്ചു

> **Lead Summary:** **ഉള്ള്യേരി: [**ഒതയോത്ത് മീത്തൽ രാജൻ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ അന്തരിച്ചു. ഏപ്രിൽ 24-ന് കൊയിലാണ്ടി കുറുവാങ്ങാട് വെച്ച് രാജൻ സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്.

## Article Content

**ഉള്ള്യേരി: [**ഒതയോത്ത് മീത്തൽ രാജൻ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ അന്തരിച്ചു. ഏപ്രിൽ 24-ന് കൊയിലാണ്ടി കുറുവാങ്ങാട് വെച്ച് രാജൻ സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്.

ഈ അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ രാജൻ ചികിത്സയിലായിരുന്നു. മരണപ്പെട്ട രാജന്റെ കുടുംബാംഗങ്ങൾ: ഭാര്യ സുമതി, മകൾ അധീന. നാരായണി (മാമ്പൊയിൽ), മീനാക്ഷി (മുണ്ടൊത്ത്), തങ്കമണി (നരിക്കുനി), ഗൗരി (പയ്യോളി) എന്നിവരാണ് സഹോദരങ്ങൾ.

പരേതയായ ലീല (നാറാത്ത് വെസ്റ്റ്) സഹോദരിയാണ്. തെയ്യോനും വെള്ളായിയുമാണ് മാതാപിതാക്കൾ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/367186/kuruwangad-road-accident-death)