---
title: "തുവ്വപ്പാറയില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ചേമഞ്ചേരി സ്വദേശികൾക്ക് പരിക്ക്"
english_title: "Accident involving a bus and a scooter in Thuvvapara"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/367169/accident-involving-a-bus-and-a-scooter-in-thuvvapara"
published_at: "2026-06-20T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a365f3c2df1c_koyi6.jpg"
keywords: ["Latest News", "Kappad", "Accident"]
---

# തുവ്വപ്പാറയില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ചേമഞ്ചേരി സ്വദേശികൾക്ക് പരിക്ക്

> **Lead Summary:** **കൊയിലാണ്ടി: [**[ ]തുവ്വപ്പാറ അമ്പലത്തിന് സമീപം സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

## Article Content

**കൊയിലാണ്ടി: [**[ ]തുവ്വപ്പാറ അമ്പലത്തിന് സമീപം സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

തുവ്വപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന 'ഷൈഖ' എന്ന് പേരുള്ള സ്വകാര്യ ബസും (KL 57 M 0139) സ്‌കൂട്ടറും (KL 56 N 9143) തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ ബസിന്റെ മുൻഭാഗത്തിനടിയിലേക്ക് കയറി പൂർണമായും തകർന്നുപോയി.

ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അപകടത്തെ തുടർന്ന് പ്രദേശത്ത് ഏറെനേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/367169/accident-involving-a-bus-and-a-scooter-in-thuvvapara)