---
title: "പൊയിൽക്കാവിലെ മരണത്തിൽ ദുരൂഹത തുടരുന്നു; നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ഷെഡിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത് തൊഴിലുറപ്പ് തൊഴിലാളികൾ "
english_title: "The murder in Poyilkavu"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/367152/the-murder-in-poyilkavu"
published_at: "2026-06-20T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a36587c4535c_koyi5.jpg"
keywords: ["Latest News", "Koyilandy", "Poilkave", "Murder"]
---

# പൊയിൽക്കാവിലെ മരണത്തിൽ ദുരൂഹത തുടരുന്നു; നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ഷെഡിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത് തൊഴിലുറപ്പ് തൊഴിലാളികൾ 

> **Lead Summary:** **കൊയിലാണ്ടി:[ **പൊയിൽക്കാവിൽ മധ്യവയസ്കയായ സുധയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒളിവിൽ പോയ ഭർത്താവ് കുട്ടിക്കൃഷ്ണനും സുധയും തമ്മിൽ വീട്ടിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.

## Article Content

**കൊയിലാണ്ടി:[ **പൊയിൽക്കാവിൽ മധ്യവയസ്കയായ സുധയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒളിവിൽ പോയ ഭർത്താവ് കുട്ടിക്കൃഷ്ണനും സുധയും തമ്മിൽ വീട്ടിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.

കുട്ടിക്കൃഷ്ണൻ സ്ഥിരം മദ്യപാനിയാണെന്നും സംഭവസമയം വീട്ടിൽ ഇവർ രണ്ടുപേർ മാത്രമാണുണ്ടായിരുന്നതെന്നും പ്രദേശവാസികൾ പറയുന്നു. കൊല്ലപ്പെട്ട സുധയ്ക്ക് ഒരാൺകുട്ടിയും രണ്ട് പെൺമക്കളുമുണ്ട്.

ഒളിവിലുള്ള കുട്ടിക്കൃഷ്ണന്റെ ആദ്യവിവാഹത്തിലെ മകനാണ്. പെൺകുട്ടികൾ വിവാഹിതരായി ഭർതൃവീടുകളിലാണ് താമസം. മൃതദേഹം കണ്ടെത്തിയത് തൊഴിലുറപ്പ് തൊഴിലാളികളാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ഇവരുടെ വീടിന്റെ പ്രവൃത്തി നടന്നിരുന്നു.

ഇതിന്റെ ഭാഗമായി ജിയോ ടാഗിങ്ങിനായി (ഫോട്ടോ എടുക്കാൻ) എത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കാണുന്നത്. രാവിലെ വീട്ടിലെത്തി സുധയെ ഏറെനേരം വിളിച്ചിട്ടും മറുപടി ഇല്ലാതായതോടെ, ഇവർ താൽക്കാലികമായി താമസിക്കുന്ന ഷെഡിൽ ചെന്ന് നോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടത്.

തൊഴിലാളികൾ ഉടൻ തന്നെ വാർഡ് മെമ്പറെ വിവരമറിയിക്കുകയും അദ്ദേഹം പോലീസിനെ വിളിക്കുകയുമായിരുന്നു. നിർമ്മാണത്തിലിരിക്കുന്ന വീടിന് തൊട്ടടുത്തായുള്ള താൽക്കാലിക ഷെഡിലാണ് മൃതദേഹം കിടന്നിരുന്നത്.

മൃതദേഹത്തിന് സമീപത്തെ രക്തം കട്ടപിടിച്ച നിലയിലായിരുന്നു. ഉറുമ്പുകൾ അരിച്ചുതുടങ്ങിയ അവസ്ഥയിലായിരുന്നു മൃതദേഹം. അടുത്തടുത്ത് മറ്റ് വീടുകളുണ്ടെങ്കിലും പുലർച്ചെ വീട്ടിൽ നിന്ന് ബഹളമൊന്നും കേട്ടിരുന്നില്ലെന്നാണ് സമീപവാസികൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/367152/the-murder-in-poyilkavu)