---
title: "ലോകകപ്പ് ആവേശത്തിൽ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി സ്കൂൾ; വാശിയേറിയ ഫൈനലിൽ പോർച്ചുഗലിനെ വീഴ്ത്തി അർജന്റീന"
english_title: "GVHSS Koyilandy School in World Cup excitement"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/367134/gvhss-koyilandy-school-in-world-cup-excitement"
published_at: "2026-06-20T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a364929782aa_koyi4.jpg"
keywords: ["Latest News", "Koyilandy", "GVHSS Koyilandy School"]
---

# ലോകകപ്പ് ആവേശത്തിൽ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി സ്കൂൾ; വാശിയേറിയ ഫൈനലിൽ പോർച്ചുഗലിനെ വീഴ്ത്തി അർജന്റീന

> **Lead Summary:** **കൊയിലാണ്ടി: [** ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ ലോകകപ്പ് ഫുട്‌ബോൾ ആവേശമുയർത്തി ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളുടെ സംയുക്ത ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

## Article Content

**കൊയിലാണ്ടി: [** ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ ലോകകപ്പ് ഫുട്‌ബോൾ ആവേശമുയർത്തി ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളുടെ സംയുക്ത ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

പോർച്ചുഗൽ, അർജന്റീന, ബ്രസീൽ, ജർമനി എന്നീ രാജ്യങ്ങളുടെ പേരിലുള്ള ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ വിദ്യാർഥികൾ കായികമികവും ആവേശവും പ്രകടമാക്കി. സർവീസസ് ഫുട്ബോൾ താരം കണാരൻ നടുക്കണ്ടി കളിക്കാരെ പരിചയപ്പെട്ടു.

പ്രിൻസിപ്പൽ ബി. ജേഷ് ഉപ്പാലക്കൽ, അഷറഫ് എ.കെ, അമ്പിളി എ.കെ, ദിവ്യ ടി.ജി, സഖീർ കെ.വി, സുമേഷ് താമടം, മൻസൂർ കെ, പ്രശാന്ത് എൻ, ഷിജു വി.പി, സാജിദ് അഹമ്മദ്, പി.ടി.എ പ്രസിഡന്റ് എ. സജീവ് കുമാർ, എസ്.എം.സി ചെയർമാൻ പ്രവീൺ കുമാർ എന്നിവർ നേതൃത്വം നൽകി.

അൽത്താഫായിരുന്നു കളി നിയന്ത്രിച്ചത്. ആവേശകരമായ ഫൈനലിൽ പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി അർജന്റീന ടീം ജേതാക്കളായി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/367134/gvhss-koyilandy-school-in-world-cup-excitement)