---
title: "പൊയിൽക്കാവിൽ ദാരുണാന്ത്യം: മധ്യവയസ്കയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി, ഭർത്താവിനെ കാണാനില്ല"
english_title: "Middle-aged woman found stabbed to death inside house in Poyilkavu"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/367106/middle-aged-woman-found-stabbed-to-death-inside-house-in-poyilkavu"
published_at: "2026-06-20T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3634d6d9ae5_koyi.jpg"
keywords: ["Latest News", "Poilkave", "Stabbed"]
---

# പൊയിൽക്കാവിൽ ദാരുണാന്ത്യം: മധ്യവയസ്കയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി, ഭർത്താവിനെ കാണാനില്ല

> **Lead Summary:** **കൊയിലാണ്ടി: [ **പൊയിൽക്കാവിൽ മധ്യവയസ്കയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൊയീൽക്കാവ് ബീച്ചിന് സമീപം നാലുസെന്റ് കോളനിയിലെ കുട്ടിക്കൃഷ്ണന്റെ ഭാര്യ സുധ ആണ് കൊല്ലപ്പെട്ടത്.

## Article Content

**കൊയിലാണ്ടി: [ **പൊയിൽക്കാവിൽ മധ്യവയസ്കയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൊയീൽക്കാവ് ബീച്ചിന് സമീപം നാലുസെന്റ് കോളനിയിലെ കുട്ടിക്കൃഷ്ണന്റെ ഭാര്യ സുധ ആണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെയാണ് സംഭവം പുറംലോകമറിയുന്നത്. വീടിനോട് ചേർന്ന ഷെഡിനുള്ളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾക്കിടെ മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു വാക്കത്തിയും പോലീസ് കണ്ടെടുത്തു.

സംഭവത്തിന് ശേഷം സുധയുടെ ഭർത്താവ് കുട്ടിക്കൃഷ്ണനെ കാണാതായിട്ടുണ്ടെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. തുടർനടപടികൾക്കായി വിരലടയാള വിദഗ്ധരും സയന്റിഫിക് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തും.

കൊലപാതകമാണെന്ന സംശയത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിക്കൃഷ്ണനായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/367106/middle-aged-woman-found-stabbed-to-death-inside-house-in-poyilkavu)