---
title: "എളാട്ടേരിയിൽ വിപുലമായ പരിപാടികളോടെ വായന ദിനം ആചരിച്ചു"
english_title: "Reading Day celebrated in Elateri"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/366989/reading-day-celebrated-in-elateri"
published_at: "2026-06-19T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a35245e7c9a3_KOYI5.jpg"
keywords: ["Latest News", "Koyilandy", "Reading Day celebrated"]
---

# എളാട്ടേരിയിൽ വിപുലമായ പരിപാടികളോടെ വായന ദിനം ആചരിച്ചു

> **Lead Summary:** **കൊയിലാണ്ടി: [** അറിവിന്റെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തി എളാട്ടേരി അരുൺ ലൈബ്രറിയും എളാട്ടേരി എൽ.പി. സ്കൂളും സംയുക്തമായി വായന ദിനം ആചരിച്ചു.

## Article Content

**കൊയിലാണ്ടി: [** അറിവിന്റെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തി എളാട്ടേരി അരുൺ ലൈബ്രറിയും എളാട്ടേരി എൽ.പി. സ്കൂളും സംയുക്തമായി വായന ദിനം ആചരിച്ചു.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഇ. നാരായണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് ശബ്നരാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും പുസ്തകങ്ങളുടെ ലോകത്തെക്കുറിച്ചും പ്രഭാഷണങ്ങൾ നടന്നു.

ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ. സുമ, ലൈബ്രറി പ്രസിഡന്റ് എൻ.എം. നാരായണൻ, വനിതാ വേദി പ്രസിഡന്റ് കെ. റീന എന്നിവർ സംസാരിച്ചു. അധ്യാപകരായ റിബിൻ രാജ്, രമ്യ സുകൃതി, ഗ്രന്ഥശാല പ്രവർത്തകരായ പി.കെ. ശങ്കരൻ, ടി.എം. ഷീജ, കെ.എം. ബാലകൃഷ്ണൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

വായനാ ദിനത്തോടനുബന്ധിച്ച് ലൈബ്രറി പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദീകരണവും, വിദ്യാർത്ഥികൾക്കായി പുസ്തക പരിചയപ്പെടുത്തലും സംഘടിപ്പിച്ചു. വായനയിലൂടെ അറിവ് ആർജ്ജിക്കണമെന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് പരിപാടികൾ സമാപിച്ചത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/366989/reading-day-celebrated-in-elateri)