---
title: "വേഗം വന്ന് അടച്ചോളൂ! കൊയിലാണ്ടിയിൽ ഇ-ചലാൻ അദാലത്ത്; വാഹന പിഴകൾ തീർപ്പാക്കാൻ ജൂൺ 24-ന് അവസരം"
english_title: "E-challan court in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/366967/e-challan-court-in-koyilandy"
published_at: "2026-06-19T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a351018ba36e_KOYI4.jpg"
keywords: ["Latest News", "Koyilandy", "E-challan Court"]
---

# വേഗം വന്ന് അടച്ചോളൂ! കൊയിലാണ്ടിയിൽ ഇ-ചലാൻ അദാലത്ത്; വാഹന പിഴകൾ തീർപ്പാക്കാൻ ജൂൺ 24-ന് അവസരം

> **Lead Summary:** **കൊയിലാണ്ടി: [ **വാഹനങ്ങളുമായി ബന്ധപ്പെട്ട പിഴകൾ തീർപ്പാക്കാൻ ആഗ്രഹിക്കുന്നവർക്കായി കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷനിൽ 'ഇ-ചലാൻ അദാലത്ത്' സംഘടിപ്പിക്കുന്നു.

## Article Content

**കൊയിലാണ്ടി: [ **വാഹനങ്ങളുമായി ബന്ധപ്പെട്ട പിഴകൾ തീർപ്പാക്കാൻ ആഗ്രഹിക്കുന്നവർക്കായി കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷനിൽ 'ഇ-ചലാൻ അദാലത്ത്' സംഘടിപ്പിക്കുന്നു.

ജൂൺ 24-ന് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് അദാലത്ത് നടക്കുന്നത്. മോട്ടോർ വാഹന വകുപ്പും കേരള പോലീസും സംയുക്തമായാണ് ഈ പരിപാടി ഒരുക്കുന്നത്. വെർച്വൽ കോടതിയുടെ പരിധിയിൽ വരുന്നവയൊഴികെയുള്ള എല്ലാ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകളും ഈ അദാലത്തിലൂടെ തീർപ്പാക്കാവുന്നതാണ്.

ഇതിനായി വാഹനത്തിന്റെ രേഖകൾ ഹാജരാക്കേണ്ടതില്ല. പിഴത്തുക യു.പി.ഐ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴി മാത്രമേ അടയ്ക്കാൻ സാധിക്കുകയുള്ളൂ. അതേസമയം, പിഴയിൽ പ്രത്യേക ഇളവുകൾ ഉണ്ടായിരിക്കുന്നതല്ലെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/366967/e-challan-court-in-koyilandy)