---
title: "ഷിഗെല്ല ഭീഷണി: കൊയിലാണ്ടിയിലെ ഹോട്ടലുകളിലും കൂൾബാറുകളിലും ആരോഗ്യവിഭാഗത്തിന്റെ കർശന പരിശോധന"
english_title: "Inspections in hotels and cool bars, SHIGELLA"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/366937/inspections-in-hotels-and-cool-bars-shigella"
published_at: "2026-06-19T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34fa6420e7a_koyi3.jpg"
keywords: ["Latest News", "Koyilandy", "Shigella"]
---

# ഷിഗെല്ല ഭീഷണി: കൊയിലാണ്ടിയിലെ ഹോട്ടലുകളിലും കൂൾബാറുകളിലും ആരോഗ്യവിഭാഗത്തിന്റെ കർശന പരിശോധന

> **Lead Summary:** **കൊയിലാണ്ടി: [ **ഷിഗെല്ല രോഗം പടരുന്ന സാഹചര്യത്തിൽ കൊയിലാണ്ടി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ ഹോട്ടലുകളിലും കൂൾബാറുകളിലും കർശന പരിശോധന നടത്തി.

## Article Content

**കൊയിലാണ്ടി: [ **ഷിഗെല്ല രോഗം പടരുന്ന സാഹചര്യത്തിൽ കൊയിലാണ്ടി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ ഹോട്ടലുകളിലും കൂൾബാറുകളിലും കർശന പരിശോധന നടത്തി.

പരിശോധനയിൽ വൃത്തിഹീനമായ അന്തരീക്ഷവും പോരായ്മകളും കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുനിൽ കുമാർ, ജമീഷ് മുഹമ്മദ്, ഷീബ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. സമീപപ്രദേശങ്ങളായ മൂടാടി പഞ്ചായത്തിലും പയ്യോളി നഗരസഭയിലും ഷിഗെല്ല റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് കൊയിലാണ്ടിയിൽ ജാഗ്രത ശക്തമാക്കിയത്.

മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഷിഗെല്ല പ്രധാനമായും പകരുന്നത്. രോഗിയുമായി നേരിട്ടുള്ള സമ്പർക്കം പുലർത്തുന്നതും രോഗാണു സാന്നിധ്യമുള്ള പ്രതലങ്ങളിൽ സ്പർശിക്കുന്നതും രോഗം പകരാൻ കാരണമാകുമെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/366937/inspections-in-hotels-and-cool-bars-shigella)