---
title: "കൊയിലാണ്ടി എസ്.എൻ.ഡി.പി കോളേജിൽ സ്പോർട്സ് ക്വാട്ട പ്രവേശനം: അപേക്ഷിക്കാം "
english_title: "Sports quota admission in Koyilandy SNDP College"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/366933/sports-quota-admission-in-koyilandy-sndp-college"
published_at: "2026-06-19T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2262b83ad07_koyi2.jpg"
keywords: ["Latest News", "Koyilandy", "Sndp College", "Sports Quota Admission"]
---

# കൊയിലാണ്ടി എസ്.എൻ.ഡി.പി കോളേജിൽ സ്പോർട്സ് ക്വാട്ട പ്രവേശനം: അപേക്ഷിക്കാം 

> **Lead Summary:** **കൊയിലാണ്ടി:[ **ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലെ സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.

## Article Content

**കൊയിലാണ്ടി:[ **ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലെ സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.

ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചിട്ടുള്ള അർഹരായ വിദ്യാർഥികൾ തങ്ങളുടെ കായിക സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂൺ 24-നകം കോളേജ് ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

പ്രവേശന നടപടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 9539953895, 9446290808 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് കോളേജ് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/366933/sports-quota-admission-in-koyilandy-sndp-college)