---
title: "കൊയിലാണ്ടി ഗവ. വി.എച്ച്.എസ്.ഇയിൽ അനുമോദനച്ചടങ്ങ്; ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു"
english_title: "Award ceremony at Koyilandy Govt. VHSE"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/366899/award-ceremony-at-koyilandy-govt-vhse"
published_at: "2026-06-19T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34d92b4ca0a_koyi2.jpg"
keywords: ["Latest News", "Koyilandy", "Govt. Vocational Higher Secondary School"]
---

# കൊയിലാണ്ടി ഗവ. വി.എച്ച്.എസ്.ഇയിൽ അനുമോദനച്ചടങ്ങ്; ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു

> **Lead Summary:** **കൊയിലാണ്ടി: [ **കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങ് നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി: [ **കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങ് നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് എ. സജീവ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർ സി.കെ. ജയദേവൻ, എസ്എംസി ചെയർമാൻ പ്രവീൺകുമാർ, എസ്എസ്ജി ചെയർമാൻ സി. ജയരാജ്, എം.ജി. ബൽരാജ്, എൻ.വി. വത്സൻ, അസ്മ, ബഷീർ, എസ്. രഞ്ജു, ആർ. ബിജുല, കെ.പി. റിജിന എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ടി. ഷജിത സ്വാഗതം ആശംസിച്ചു.

തുടർന്ന് അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.പി. രമണി മറ്റൊരു അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി. സുരേഷ് അധ്യക്ഷനായ ചടങ്ങിൽ എ.സി. ബാലകൃഷ്ണൻ, പി.കെ. ജലീൽ, മനോജ് എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ബബിത സ്വാഗതവും ഡയറക്ടർ പി.കെ. രാജേഷ് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/366899/award-ceremony-at-koyilandy-govt-vhse)