---
title: "ശ്രീ ശങ്കരാചാര്യ സർവകലാശാലാ ബിരുദ പ്രവേശം: അപേക്ഷാ തീയതി ജൂൺ 20 വരെ നീട്ടി"
english_title: "Sri Shankaracharya University,Undergraduate Admission"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/366896/sri-shankaracharya-university-Undergraduate-Admission"
published_at: "2026-06-19T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34d80b06b0c_koyi1.jpg"
keywords: ["Latest News", "Koyilandy", "Sri Shankaracharya University"]
---

# ശ്രീ ശങ്കരാചാര്യ സർവകലാശാലാ ബിരുദ പ്രവേശം: അപേക്ഷാ തീയതി ജൂൺ 20 വരെ നീട്ടി

> **Lead Summary:** **കൊയിലാണ്ടി: [ **ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ നാലുവർഷ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 20 വരെ നീട്ടി.

## Article Content

**കൊയിലാണ്ടി: [ **ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ നാലുവർഷ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 20 വരെ നീട്ടി.

സംസ്കൃത സാഹിത്യം, വേദാന്തം, സംസ്കൃത ജനറൽ, ഹിന്ദി, ഉറുദു എന്നീ വിഷയങ്ങളിലാണ് ഇവിടെ ബിരുദ പ്രോഗ്രാമുകൾ ലഭ്യമായിട്ടുള്ളത്. പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

സംസ്കൃതം പഠിക്കാത്ത വിദ്യാർഥികൾക്കും സംസ്കൃത ബിരുദ കോഴ്സുകൾക്കായി അപേക്ഷിക്കാവുന്നതാണ്. സംസ്കൃത ബിരുദ വിദ്യാർഥികൾക്ക് പ്രതിമാസം 500 രൂപ സ്കോളർഷിപ്പും ലഭിക്കും.

താല്പര്യമുള്ളവർക്ക് www.ssus.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9747622690, 9497645922 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/366896/sri-shankaracharya-university-Undergraduate-Admission)