---
title: "അയനിക്കാട് വീണ്ടും മോഷണം; ബൈക്ക് നഷ്ടപ്പെട്ടു, സമീപത്തെ വീട്ടിൽ നിന്നും ഹെൽമെറ്റും മോഷ്ടിച്ചു"
english_title: "Bike theft in Ayanikad"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/366609/bike-theft-in-ayanikad"
published_at: "2026-06-17T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a328954dabd1_koyi4.jpg"
keywords: ["Latest News", "Payyoli", "Theft"]
---

# അയനിക്കാട് വീണ്ടും മോഷണം; ബൈക്ക് നഷ്ടപ്പെട്ടു, സമീപത്തെ വീട്ടിൽ നിന്നും ഹെൽമെറ്റും മോഷ്ടിച്ചു

> **Lead Summary:** **പയ്യോളി: [ **അയനിക്കാട് മേഖലയിൽ മോഷണ പരമ്പര തുടരുന്നു. 24-ാം മൈലിന് സമീപം വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പെരുവോളിക്കുനി കെ.ടി പ്രജീഷിന്റെ ബൈക്ക് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയി.

## Article Content

**പയ്യോളി: [ **അയനിക്കാട് മേഖലയിൽ മോഷണ പരമ്പര തുടരുന്നു. 24-ാം മൈലിന് സമീപം വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പെരുവോളിക്കുനി കെ.ടി പ്രജീഷിന്റെ ബൈക്ക് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയി.

KL 56 T 4846 എന്ന ഹീറോ ഗ്ലാമർ ബൈക്കാണ് നഷ്ടപ്പെട്ടത്. ഇതിനു തൊട്ടടുത്തുള്ള സജീവന്റെ വീട്ടിൽ കയറിയ മോഷ്ടാക്കൾ അവിടെയുള്ള ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പകരം, ആ വീട്ടിൽനിന്നും ഹെൽമെറ്റ് കൈക്കലാക്കിയാണ് അവർ മടങ്ങിയത്. ഇന്ന് രാവിലെയാണ് മോഷണവിവരം പുറത്തറിയുന്നത്.

അയനിക്കാട് പരിസരത്ത് അടുത്തിടെയായി മോഷണ സംഭവങ്ങൾ പെരുകുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ മറ്റൊരു വീട്ടിലെ ബൈക്ക് മോഷണം പോയിരുന്നു.

കൂടാതെ, അയനിക്കാട് മാപ്പിള എൽപി സ്കൂളിന് സമീപമുള്ള ചില അടച്ചിട്ട വീടുകളിലും കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്നതായി റിപ്പോർട്ടുകളുണ്ട്. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ പ്രദേശവാസികൾക്കിടയിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/366609/bike-theft-in-ayanikad)