---
title: "പയ്യോളിയിൽ ശക്തമായ ഇടിമിന്നൽ; വീടിന് നാശനഷ്ടം, ഇലക്ട്രോണിക് ഉപകരണങ്ങൾ തകർന്നു"
english_title: "Severe thunderstorms in Payyoli"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/366607/severe-thunderstorms-in-payyoli"
published_at: "2026-06-17T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a32880972648_koyi3.jpg"
keywords: ["Latest News", "Payyoli", "Strong Thunderstorm"]
---

# പയ്യോളിയിൽ ശക്തമായ ഇടിമിന്നൽ; വീടിന് നാശനഷ്ടം, ഇലക്ട്രോണിക് ഉപകരണങ്ങൾ തകർന്നു

> **Lead Summary:** **പയ്യോളി: [** ഭജനമഠം റോഡിൽ ഇന്ന് രാവിലെയുണ്ടായ ശക്തമായ ഇടിമിന്നലിൽ നിസാറിന്റെ വീടിന് വൻ നാശനഷ്ടം. രാവിലെ 7.30-ഓടെയാണ് സംഭവം നടന്നത്. മിന്നലിന്റെ ആഘാതത്തിൽ വീടിന്റെ തറയുടെ ഭാഗങ്ങൾ പൊട്ടിപ്പൊളിയുകയും, വീട്ടിലുണ്ടായിരുന്ന ഏഴോളം ഫാനുകൾ, ടെലിവിഷൻ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പൂർണ്ണമായും തകരാറിലാവുകയും ചെയ്തു.

## Article Content

**പയ്യോളി: [** ഭജനമഠം റോഡിൽ ഇന്ന് രാവിലെയുണ്ടായ ശക്തമായ ഇടിമിന്നലിൽ നിസാറിന്റെ വീടിന് വൻ നാശനഷ്ടം. രാവിലെ 7.30-ഓടെയാണ് സംഭവം നടന്നത്. മിന്നലിന്റെ ആഘാതത്തിൽ വീടിന്റെ തറയുടെ ഭാഗങ്ങൾ പൊട്ടിപ്പൊളിയുകയും, വീട്ടിലുണ്ടായിരുന്ന ഏഴോളം ഫാനുകൾ, ടെലിവിഷൻ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പൂർണ്ണമായും തകരാറിലാവുകയും ചെയ്തു.

കൂടാതെ വീടിന്റെ വൈദ്യുതി വയറിംഗിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീടിന് സമീപത്തുള്ള വൈദ്യുതി പോസ്റ്റിൽ നിന്നും ഒരു തീഗോളം വീട്ടിലേക്ക് പാഞ്ഞു കയറിയതായാണ് അനുഭവപ്പെട്ടതെന്ന് നിസാർ പറഞ്ഞു.

അപകടസമയത്ത് വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ നിസാറിന് ചില ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടൻ തന്നെ കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചിരുന്നെങ്കിലും, മണിക്കൂറുകൾ പിന്നിട്ടിട്ടും അവർ സ്ഥലത്തെത്തി പരിശോധന നടത്തുകയോ നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ലെന്ന് കുടുംബം പരാതിപ്പെട്ടു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/366607/severe-thunderstorms-in-payyoli)