---
title: "തലശ്ശേരിയിൽ പട്ടാപ്പകൽ ബ്ലേഡ് കൊണ്ട് കഴുത്തറുക്കാൻ ശ്രമം; കൊയിലാണ്ടി സ്വദേശി അറസ്റ്റിൽ"
english_title: "Attempt to slit throat with blade in Thalassery"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/366527/attempt-to-slit-throat-with-blade-in-thalassery"
published_at: "2026-06-17T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3248cf2eeb1_koyi1.jpg"
keywords: ["Latest News", "Attempt To Slit Throat", "Koyilandy"]
---

# തലശ്ശേരിയിൽ പട്ടാപ്പകൽ ബ്ലേഡ് കൊണ്ട് കഴുത്തറുക്കാൻ ശ്രമം; കൊയിലാണ്ടി സ്വദേശി അറസ്റ്റിൽ

> **Lead Summary:** കൊയിലാണ്ടി**: [** ബസ് സ്റ്റാൻഡിന് സമീപം പട്ടാപ്പകൽ 55 കാരനെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഷാഹിദിനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

കൊയിലാണ്ടി**: [** ബസ് സ്റ്റാൻഡിന് സമീപം പട്ടാപ്പകൽ 55 കാരനെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഷാഹിദിനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

കൂത്തുപറമ്പ് സ്വദേശിയായ നാസറിനെയാണ് ഇയാൾ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മിൽമ ബൂത്തിന് സമീപത്തായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

കൈവശമുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് മുഹമ്മദ് ഷാഹിദ് നാസറിന്റെ കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാസറിനെ ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. തലശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/366527/attempt-to-slit-throat-with-blade-in-thalassery)