---
title: "ചികിത്സാ നിഷേധം; അഗസ്ത്യമുഴിയിലെ സ്വകാര്യ ആശുപത്രിയിൽ കൊയിലാണ്ടി സ്വദേശിനിയുടെ ഗർഭസ്ഥ ശിശു മരിച്ചു"
english_title: "Koyilandy native's unborn baby dies"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/366383/koyilandy-natives-unborn-baby-dies"
published_at: "2026-06-16T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a31257444a5c_BABY.jpg"
keywords: ["Latest News", "Koyilandy", "Unborn Child"]
---

# ചികിത്സാ നിഷേധം; അഗസ്ത്യമുഴിയിലെ സ്വകാര്യ ആശുപത്രിയിൽ കൊയിലാണ്ടി സ്വദേശിനിയുടെ ഗർഭസ്ഥ ശിശു മരിച്ചു

> **Lead Summary:** **കൊയിലാണ്ടി: [**അഗസ്ത്യമുഴിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് കൊയിലാണ്ടി സ്വദേശിനിയുടെ ഗർഭസ്ഥ ശിശു മരിച്ചതായി പരാതി.

## Article Content

**കൊയിലാണ്ടി: [**അഗസ്ത്യമുഴിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് കൊയിലാണ്ടി സ്വദേശിനിയുടെ ഗർഭസ്ഥ ശിശു മരിച്ചതായി പരാതി.

ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ആശുപത്രി അധികൃതർ കൃത്യസമയത്ത് ചികിത്സ നൽകാൻ തയ്യാറായില്ലെന്ന് ആരോപിച്ച് ബന്ധുക്കൾ മുക്കം പോലീസിൽ പരാതി നൽകി. അഞ്ചാം മാസം മുതൽ ഈ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നു യുവതി.

ഈ മാസം 24-നായിരുന്നു ഡോക്ടർമാർ പ്രസവ തീയതി നൽകിയിരുന്നത്. പ്രസവവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ നേരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അധികൃതർ അഡ്മിറ്റ് ചെയ്യാൻ വിസമ്മതിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു.

സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയതായി ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/366383/koyilandy-natives-unborn-baby-dies)