---
title: "മൂടാടി കെൽട്രോൺ ഇനി 'ഇലക്ട്രോണിക് വില്ലേജ്'; വിപുലീകരണത്തിന് വഴിതുറക്കുന്നു"
english_title: "Moodadi Keltron is now an 'Electronic Village'"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/366339/moodadi-keltron-is-now-an-electronic-village-new"
published_at: "2026-06-16T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a31026327a6f_koyi4.jpg"
keywords: ["Latest News", "Nandhibazar", "Moodadi Keltron", "Electronic Village"]
---

# മൂടാടി കെൽട്രോൺ ഇനി 'ഇലക്ട്രോണിക് വില്ലേജ്'; വിപുലീകരണത്തിന് വഴിതുറക്കുന്നു

> **Lead Summary:** **നന്തിബസാർ: [**മൂടാടിയിലെ സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ ആധുനിക സൗകര്യങ്ങളോടുകൂടിയ 'ഇലക്ട്രോണിക് വില്ലേജ്' ആയി ഉയർത്താൻ യു.ഡി.എഫ് സർക്കാർ നടപടികൾ തുടങ്ങി.

## Article Content

**നന്തിബസാർ: [**മൂടാടിയിലെ സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ ആധുനിക സൗകര്യങ്ങളോടുകൂടിയ 'ഇലക്ട്രോണിക് വില്ലേജ്' ആയി ഉയർത്താൻ യു.ഡി.എഫ് സർക്കാർ നടപടികൾ തുടങ്ങി.

ഇതിന്റെ ഭാഗമായി കെൽട്രോൺ നന്തി യൂണിറ്റിൽ സന്ദർശനം നടത്തിയ അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ, സ്ഥാപനത്തെ കാലാനുസൃതമായി നവീകരിക്കുന്ന പ്രഖ്യാപനം നടത്തി. യൂണിറ്റ് സന്ദർശിച്ച എം.എൽ.എ, ഫാക്ടറിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായും തൊഴിലാളി പ്രതിനിധികളുമായും വിശദമായ ചർച്ചകൾ നടത്തുകയും ചെയ്തു.

കെൽട്രോണിന്റെ സമഗ്രമായ നവീകരണവും വികസനവും ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

കെൽട്രോണിനെ വിപുലീകരിക്കുന്നതിലൂടെ പ്രദേശത്ത് കൂടുതൽ തൊഴിലവസരങ്ങളും സാങ്കേതിക മുന്നേറ്റവും സാധ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ചർച്ചയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ. മുഹമ്മദലി, കെൽട്രോൺ യൂണിറ്റ് ഹെഡ് ശ്രീജിത്ത് ശശിധരക്കുറുപ്പ് എന്നിവർ പങ്കെടുത്തു.

കൂടാതെ രൂപേഷ് കുടത്തിൽ, പപ്പൻ മൂടാടി, റഫീഖ് ഇയ്യത്ത് കുനി, സിഫാദ് ഇല്ലത്ത്, രാജേഷ് കിഴരിയൂർ, രാമകൃഷ്ണൻ കിഴക്കയിൽ, കുഞ്ഞമ്മദ് കുരളി എന്നിവരടക്കമുള്ള വിവിധ ട്രേഡ് യൂണിയൻ നേതാക്കളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/366339/moodadi-keltron-is-now-an-electronic-village-new)