---
title: "തിക്കോടിയിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് മലേറിയ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്"
english_title: "Malaria in Thikkodi, a migrant worker"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/366331/malaria-in-thikkodi-a-migrant-worker"
published_at: "2026-06-16T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30fdc9d9718_maleria.jpg"
keywords: ["Latest News", "Thikkodi", "Maleriya"]
---

# തിക്കോടിയിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് മലേറിയ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്

> **Lead Summary:** **തിക്കോടി: [** തിക്കോടിയിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് മലമ്പനി (മലേറിയ) സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.

## Article Content

**തിക്കോടി: [** തിക്കോടിയിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് മലമ്പനി (മലേറിയ) സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.

തിക്കോടി റെയിൽവേ സ്റ്റേഷന് സമീപമുള്ള ക്വാർട്ടേഴ്സിൽ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശിയായ തൊഴിലാളിക്കാണ് രോഗം ബാധിച്ചത്. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് പയ്യോളിയിലെ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

വിവരം ലഭിച്ച ഉടൻ തന്നെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇവർ താമസിക്കുന്ന സ്ഥലത്തെത്തി പ്രതിരോധ നടപടികൾ സ്വീകരിച്ചു. ഇദ്ദേഹത്തോടൊപ്പം താമസിക്കുന്ന മറ്റ് 14 പേർക്കും നിലവിൽ രോഗലക്ഷണങ്ങളില്ലെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം.

ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ ആരോഗ്യവകുപ്പ് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/366331/malaria-in-thikkodi-a-migrant-worker)