---
title: "ജീവിതത്തിലേക്ക് തിരിച്ചുവരാൻ 11 കാരൻ കാർത്തിക്കിന് കൈത്താങ്ങ് വേണം; മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു"
english_title: "Seeking help for bone marrow transplant surgery"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/366328/seeking-help-for-bone-marrow-transplant-surgery"
published_at: "2026-06-16T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30fc71d15ba_KOYI3.jpg"
keywords: ["Latest News", "Koyilandy", "Bone Marrow Transplant Surgery"]
---

# ജീവിതത്തിലേക്ക് തിരിച്ചുവരാൻ 11 കാരൻ കാർത്തിക്കിന് കൈത്താങ്ങ് വേണം; മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു

> **Lead Summary:** **കൊയിലാണ്ടി: [ **ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ അനിവാര്യമായ 11 വയസ്സുകാരൻ കാർത്തിക്കിന്റെ ചികിത്സയ്ക്കായി സഹായം തേടുകയാണ് കുടുംബം.

## Article Content

**കൊയിലാണ്ടി: [ **ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ അനിവാര്യമായ 11 വയസ്സുകാരൻ കാർത്തിക്കിന്റെ ചികിത്സയ്ക്കായി സഹായം തേടുകയാണ് കുടുംബം.

കൊയിലാണ്ടി നഗരസഭയിലെ പെരുവട്ടൂർ താഴെ വരൂണ്ട സജിത്ത് - ജിസ്ന ദമ്പതികളുടെ മകനാണ് കാർത്തിക്. കാർത്തിക്കിന്റെ തുടർചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി ഏകദേശം 50 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ഒറ്റയ്ക്ക് ഈ ഭീമമായ തുക കണ്ടെത്തുക അസാധ്യമാണ്. ഈ സാഹചര്യത്തിലാണ് കാർത്തിക്കിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ഒരു ചികിത്സാ സഹായ കമ്മിറ്റിക്ക് രൂപം നൽകിയത്.

മുൻ നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ ചെയർമാനായും, വാർഡ് കൗൺസിലർ ദിനേഷ് കുമാർ പുളിങ്കുളത്തിൽ ജനറൽ കൺവീനറായും, ഇയ്യഞ്ചേരി ബഷീർ മാസ്റ്റർ ട്രഷററായും കമ്മിറ്റി പ്രവർത്തനം തുടങ്ങി.

സഹായം ലഭ്യമാക്കുന്നതിനായി കേരള ഗ്രാമീൺ ബാങ്കിന്റെ കൊയിലാണ്ടി ശാഖയിൽ പ്രത്യേക അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. കാർത്തിക്കിന്റെ ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ ഉദാരമായ സഹായം ഉണ്ടാകണമെന്ന് ചികിത്സാ സഹായ കമ്മിറ്റി അഭ്യർത്ഥിച്ചു.

സഹായം അയക്കേണ്ട ബാങ്ക് വിവരങ്ങൾ:

അക്കൗണ്ട് നമ്പർ: 40200101090338

ബാങ്ക്: കേരള ഗ്രാമീൺ ബാങ്ക്, കൊയിലാണ്ടി ശാഖ

IFSC: KLGB0040200

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/366328/seeking-help-for-bone-marrow-transplant-surgery)