---
title: "അരയൻകാവ് കൂത്തമ്പള്ളി പാലം പണി അന്തിമഘട്ടത്തിൽ; കൊയിലാണ്ടി ഹാർബർ-കൊല്ലം തീരദേശയാത്ര എളുപ്പമാകുന്നു"
english_title: "Koyilandy Harbor-Kollam Coastal Trip"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/366327/koyilandy-harbor-kollam-coastal-trip"
published_at: "2026-06-16T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30fb1d1b05a_koyi2.jpg"
keywords: ["Latest News", "Koyilandy", "Harbor-Kollam Road"]
---

# അരയൻകാവ് കൂത്തമ്പള്ളി പാലം പണി അന്തിമഘട്ടത്തിൽ; കൊയിലാണ്ടി ഹാർബർ-കൊല്ലം തീരദേശയാത്ര എളുപ്പമാകുന്നു

> **Lead Summary:** **കൊയിലാണ്ടി: [**അരയൻകാവ് കൂത്തമ്പള്ളി റോഡിലെ പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ കൊയിലാണ്ടി ഹാർബറിൽ നിന്നും കൊല്ലം ഭാഗത്തേക്കുള്ള തീരദേശയാത്ര കൂടുതൽ സുഗമമാകുന്നു.

## Article Content

**കൊയിലാണ്ടി: [**അരയൻകാവ് കൂത്തമ്പള്ളി റോഡിലെ പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ കൊയിലാണ്ടി ഹാർബറിൽ നിന്നും കൊല്ലം ഭാഗത്തേക്കുള്ള തീരദേശയാത്ര കൂടുതൽ സുഗമമാകുന്നു.

പാലത്തിന്റെ സൈഡ് ഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ട കോൺക്രീറ്റ് ജോലികളാണ് നിലവിൽ അവസാനഘട്ടത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. വർഷങ്ങളായി നാട്ടുകാർ ഉന്നയിച്ചുകൊണ്ടിരുന്ന പ്രധാന ആവശ്യമാണ് ഈ പാലം നിർമ്മാണത്തിലൂടെ യാഥാർത്ഥ്യമാകുന്നത്.

നിലവിൽ തോടിന് കുറുകേ കാൽനടയാത്രക്കാർക്ക് മാത്രമായി നിർമ്മിച്ച താൽക്കാലിക സ്ലാബ് പാലം മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ഇത് പ്രദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

2024-25 ബഡ്ജറ്റിൽ ഉൾപ്പെടുത്തി 1.13 കോടി രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാല് മാസം മുൻപാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പാലം പൂർത്തിയാവുകയും അനുബന്ധ റോഡ് (അപ്രോച്ച് റോഡ്) കൂടി സജ്ജമാവുകയും ചെയ്യുന്നതോടെ കൊല്ലം ഭാഗത്തുനിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് കൊയിലാണ്ടി ഹാർബറിലേക്കും തിരിച്ചും വളരെ എളുപ്പത്തിൽ എത്തിച്ചേരാനാകും.

കൂടാതെ, നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ വാഹനങ്ങൾക്ക് നഗരത്തിരക്കൊഴിക്കാതെ ഈ വഴി ഹാർബർ ഭാഗത്തേക്ക് സഞ്ചരിക്കാനും സാധിക്കും. ഈ സൗകര്യം പ്രദേശവാസികൾക്കും യാത്രികർക്കും വലിയൊരു ആശ്വാസമായിരിക്കും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/366327/koyilandy-harbor-kollam-coastal-trip)