---
title: "ബപ്പങ്ങാട് റെയിൽവേ അടിപ്പാത ഗതാഗതത്തിനായി തുറന്നു; മോട്ടോർ നശിപ്പിക്കപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിച്ചു"
english_title: "Bappangad railway underpass opened for traffic"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/366323/bappangad-railway-underpass-opened-for-traffic"
published_at: "2026-06-16T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30fa28a501d_KOYI1.jpg"
keywords: ["Latest News", "Koyilandy", "Bappangad Railway Underpass"]
---

# ബപ്പങ്ങാട് റെയിൽവേ അടിപ്പാത ഗതാഗതത്തിനായി തുറന്നു; മോട്ടോർ നശിപ്പിക്കപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിച്ചു

> **Lead Summary:** **കൊയിലാണ്ടി: [** സാമൂഹ്യവിരുദ്ധരുടെ അക്രമത്തെത്തുടർന്ന് വെള്ളക്കെട്ടിലായി അടച്ചിട്ട ബപ്പങ്ങാട് റെയിൽവേ അടിപ്പാത അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വീണ്ടും ഗതാഗതത്തിനായി തുറന്നു.

## Article Content

**കൊയിലാണ്ടി: [** സാമൂഹ്യവിരുദ്ധരുടെ അക്രമത്തെത്തുടർന്ന് വെള്ളക്കെട്ടിലായി അടച്ചിട്ട ബപ്പങ്ങാട് റെയിൽവേ അടിപ്പാത അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വീണ്ടും ഗതാഗതത്തിനായി തുറന്നു.

മഴക്കാലാരംഭത്തിൽ അടിപ്പാതയിൽ വെള്ളം കയറിയത് യാത്രക്കാർക്ക് വലിയ ദുരിതമായിരുന്നു. മുൻ വർഷങ്ങളിൽ നഗരസഭ സ്ഥാപിച്ച ഓട്ടോമാറ്റിക് മോട്ടോർ സംവിധാനം ഉപയോഗിച്ചായിരുന്നു വെള്ളം നീക്കം ചെയ്തിരുന്നത്.

എന്നാൽ, ഇത്തവണ അക്രമികൾ മോട്ടോറിന്റെ മെയിൻ സ്വിച്ചും വയറിംഗും അടക്കമുള്ള അനുബന്ധ ഉപകരണങ്ങൾ നശിപ്പിച്ചതോടെ വെള്ളക്കെട്ട് രൂക്ഷമാവുകയായിരുന്നു. തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അടിപ്പാത അടച്ചിടുകയായിരുന്നു.

നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ ഇടപെട്ട് ഉടൻ തന്നെ പുതിയ മോട്ടോർ സ്ഥാപിക്കുകയും വെള്ളം വറ്റിക്കാനുള്ള സംവിധാനം പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതിനുശേഷം അണ്ടർ പാസ് വഴിയുള്ള ഗതാഗതം പുനരാരംഭിക്കാൻ അധികൃതർക്ക് സാധിച്ചു.

ഭാവിയിൽ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി അടിപ്പാത പരിസരത്ത് സി.സി.ടി.വി നിരീക്ഷണം ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് ചെയർമാൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/366323/bappangad-railway-underpass-opened-for-traffic)