---
title: "ഇനി രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിൽ; കൊയിലാണ്ടി ഫയർഫോഴ്‌സിലേക്ക് പുതിയ വാഹനം"
english_title: "New vehicle for Koyilandy Fire Force"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/366141/new-vehicle-for-koyilandy-fire-force"
published_at: "2026-06-15T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fc911d0f82_KOYI4.jpg"
keywords: ["Latest News", "Koyilandy", "Fire Force", "New vehicle"]
---

# ഇനി രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിൽ; കൊയിലാണ്ടി ഫയർഫോഴ്‌സിലേക്ക് പുതിയ വാഹനം

> **Lead Summary:** **കൊയിലാണ്ടി: [ **രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിന് പുതിയ ടാറ്റാ യോദ്ധ വാഹനം ലഭിച്ചു.

## Article Content

**കൊയിലാണ്ടി: [ **രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിന് പുതിയ ടാറ്റാ യോദ്ധ വാഹനം ലഭിച്ചു.

വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം എം.എൽ.എ അഡ്വ. കെ. പ്രവീൺ കുമാർ നിർവഹിച്ചു. കൊയിലാണ്ടിയിലെ ഇടുങ്ങിയ റോഡുകളിലും വലിയ വാഹനങ്ങൾക്ക് കടന്നുചെല്ലാൻ സാധിക്കാത്ത ഉൾപ്രദേശങ്ങളിലും അതിവേഗം എത്തിച്ചേരാൻ ഈ പുതിയ വാഹനം സഹായിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

അഗ്നിരക്ഷാ നിലയം പരിസരത്ത് നടന്ന ചടങ്ങിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി.എം., സേനാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. പുതിയ വാഹനത്തിന്റെ വരവോടെ അടിയന്തര സാഹചര്യങ്ങളിൽ കൂടുതൽ വേഗത്തിൽ പ്രതികരിക്കാൻ കൊയിലാണ്ടി ഫയർഫോഴ്‌സിന് സാധിക്കും. 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/366141/new-vehicle-for-koyilandy-fire-force)