---
title: "ഓണത്തിന് പൂക്കളമൊരുക്കാൻ ഉള്ള്യേരി; ജനകീയാസൂത്രണ പദ്ധതിയിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കം"
english_title: "Cultivation of chendumalli in Ullyeri"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/366090/cultivation-of-chendumalli-in-ullyeri"
published_at: "2026-06-15T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fa26e2a6af_koyi2.jpg"
keywords: ["Latest News", "Ulliyeri", "Cultivation Of Chendumalli"]
---

# ഓണത്തിന് പൂക്കളമൊരുക്കാൻ ഉള്ള്യേരി; ജനകീയാസൂത്രണ പദ്ധതിയിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കം

> **Lead Summary:** **ഉള്ള്യേരി: [**[)] ഓണം ലക്ഷ്യമാക്കി പൂക്കൃഷിയിലേക്ക് ചുവടുവെച്ച് ഉള്ള്യേരി ഗ്രാമപഞ്ചായത്ത്. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്.

## Article Content

**ഉള്ള്യേരി: [**[)] ഓണം ലക്ഷ്യമാക്കി പൂക്കൃഷിയിലേക്ക് ചുവടുവെച്ച് ഉള്ള്യേരി ഗ്രാമപഞ്ചായത്ത്. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്.

19-ാം വാർഡിലെ അത്തിക്കോട്ട് പറമ്പിൽ ഷിമിലയുടെ നേതൃത്വത്തിലുള്ള കൃഷിയിടത്തിൽ നടന്ന തൈ നടീൽ കർമ്മം പഞ്ചായത്ത് പ്രസിഡന്റ് പി. നാസർ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടമായി ആയിരം ചെണ്ടുമല്ലി തൈകളാണ് ഇവിടെ നട്ടത്.

വൈസ് പ്രസിഡന്റ് പ്രിയ പുനത്തിൽ, സ്ഥിരംസമിതി ചെയർമാൻ ഷാജു ചെറുകാവിൽ, വാർഡ് മെമ്പർ കൃഷ്ണൻ കുവിൽ, കൃഷി ഓഫീസർ പി.എം. മുഹമ്മദ് തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

ഓണക്കാലത്ത് നാടൻ പൂക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/366090/cultivation-of-chendumalli-in-ullyeri)