---
title: "പയ്യോളി അയനിക്കാട് വീണ്ടും മോഷണം; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വീട്ടിൽ കവർച്ചാശ്രമം"
english_title: "Payyoli Ayanikad theft"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/366087/payyoli-ayanikad-theft"
published_at: "2026-06-15T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fa15a31b89_koyi1.jpg"
keywords: ["Latest News", "Payyoli", "Theft"]
---

# പയ്യോളി അയനിക്കാട് വീണ്ടും മോഷണം; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വീട്ടിൽ കവർച്ചാശ്രമം

> **Lead Summary:** **പയ്യോളി:[ **അയനിക്കാട് റെയിൽവേ ട്രാക്കിന് സമീപത്തെ വീട്ടിൽ മോഷണം നടന്നു. 24-ാം മൈലിന് പടിഞ്ഞാറ് ഭാഗത്തുള്ള കൈതവളപ്പിൽ ദേവിയുടെ വീട്ടിലാണ് മോഷണം നടന്നത്.

## Article Content

**പയ്യോളി:[ **അയനിക്കാട് റെയിൽവേ ട്രാക്കിന് സമീപത്തെ വീട്ടിൽ മോഷണം നടന്നു. 24-ാം മൈലിന് പടിഞ്ഞാറ് ഭാഗത്തുള്ള കൈതവളപ്പിൽ ദേവിയുടെ വീട്ടിലാണ് മോഷണം നടന്നത്.

വെള്ളിയാഴ്ച വൈകുന്നേരം ദേവിയും ഭർത്താവും വീട് പൂട്ടി മകളുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്.

മോഷ്‌ടാവ് അലമാരകൾ തകർത്ത് വസ്ത്രങ്ങൾ വാരിവലിച്ചിട്ടിട്ടുണ്ട്. കൂടാതെ, ദേവിയുടെ പേരക്കുട്ടിയുടെ സമ്പാദ്യക്കുടുക്ക പൊട്ടിച്ച് അതിലുണ്ടായിരുന്ന രണ്ടായിരം രൂപയും കവർന്നു. കുടുക്ക അടുത്ത പറമ്പിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ദേവിയുടെ പരാതിയിൽ പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം ആസ്യ വില്ലയിൽ ഖദീജയുടെ വീട്ടിൽ ശനിയാഴ്ച പുലർച്ചെ നടന്ന മോഷണവും ഇതേ സംഘം തന്നെയാകാം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം. രണ്ടാഴ്ചയ്ക്കിടെ ഈ പ്രദേശത്ത് നടക്കുന്ന നാലാമത്തെ മോഷണമാണിത്. ഇത് പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/366087/payyoli-ayanikad-theft)