---
title: "കൊയിലാണ്ടി പതിനാലാം മൈലിൽ ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് തീപിടുത്തം; അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ ദുരന്തം ഒഴിവാക്കി"
english_title: "Fire breaks out in Koyilandy due to short circuit"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365931/fire-breaks-out-in-koyilandy-due-to-short-circuit"
published_at: "2026-06-14T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e6ebd988ce_koyi5.jpg"
keywords: ["Latest News", "Koyilandy", "Short Circuit"]
---

# കൊയിലാണ്ടി പതിനാലാം മൈലിൽ ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് തീപിടുത്തം; അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ ദുരന്തം ഒഴിവാക്കി

> **Lead Summary:** **കൊയിലാണ്ടി:[ **പതിനാലാം മൈൽ അരങ്ങാടത്ത് ദയ പെട്രോൾ പമ്പിന് സമീപത്തെ വൈദ്യുതി ലൈനിൽ നിന്ന് തീപടർന്നത് ആശങ്ക പരത്തി. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം.

## Article Content

**കൊയിലാണ്ടി:[ **പതിനാലാം മൈൽ അരങ്ങാടത്ത് ദയ പെട്രോൾ പമ്പിന് സമീപത്തെ വൈദ്യുതി ലൈനിൽ നിന്ന് തീപടർന്നത് ആശങ്ക പരത്തി. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം.

പെട്രോൾ പമ്പിലേക്കുള്ള കേബിളുകളിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. തീപടർന്നതോടെ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു.

വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന തീ പൂർണ്ണമായും അണച്ച് വലിയൊരു അപകടം ഒഴിവാക്കി. വൈദ്യുതി ലൈനുകളിൽ കാടുകയറി വള്ളികൾ പടർന്നുപിടിച്ചത് ഷോർട്ട് സർക്യൂട്ടിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം.

ഈ ലൈനുകളിൽ വള്ളികൾ പടർന്നുപിടിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. എസ്‌.എഫ്.ആർ.ഒ സജിൻ, എഫ്.ആർ.ഒ.ഡി രതീഷ്, ഹോംഗാർഡ് ജാഹിർ, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365931/fire-breaks-out-in-koyilandy-due-to-short-circuit)