---
title: "പയ്യോളിയിൽ വീണ്ടും വാഹന മോഷണം; വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കവർന്നു"
english_title: "Bike theft in Payyoli"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365906/bike-theft-in-payyoli"
published_at: "2026-06-14T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e50752a4ce_koyi4.jpg"
keywords: ["Latest News", "Payyoli", "Theft"]
---

# പയ്യോളിയിൽ വീണ്ടും വാഹന മോഷണം; വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കവർന്നു

> **Lead Summary:** **പയ്യോളി: [ **പയ്യോളി അയനിക്കാട് പള്ളിക്ക് സമീപം വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി. ഇയ്യോത്തുംകുറ്റി സജേഷിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 56 കെ 6700 നമ്പർ ഹീറോ ഗ്ലാമർ ബൈക്കാണ് കഴിഞ്ഞ ദിവസം പുലർച്ചയോടെ നഷ്ടപ്പെട്ടത്.

## Article Content

**പയ്യോളി: [ **പയ്യോളി അയനിക്കാട് പള്ളിക്ക് സമീപം വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി. ഇയ്യോത്തുംകുറ്റി സജേഷിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 56 കെ 6700 നമ്പർ ഹീറോ ഗ്ലാമർ ബൈക്കാണ് കഴിഞ്ഞ ദിവസം പുലർച്ചയോടെ നഷ്ടപ്പെട്ടത്.

ശനിയാഴ്ച പുലർച്ചെ 2.30-ഓടെയാണ് സജേഷ് ബൈക്ക് വീട്ടുമുറ്റത്ത് നിർത്തിയിട്ടത്. രാവിലെ നോക്കിയപ്പോഴാണ് വാഹനം മോഷണം പോയതായി ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ ഉടമ പയ്യോളി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

പയ്യോളി സ്റ്റേഷൻ പരിധിയിൽ സമീപകാലത്തായി വാഹന മോഷണങ്ങൾ വർധിച്ചുവരികയാണ്. നേരത്തെ അയനിക്കാട് സ്വദേശിയുടെ ബൈക്ക് ബസ് സ്റ്റാൻഡിന് മുന്നിലെ ദേശീയപാതയോരത്ത് നിർത്തിയിട്ടിരിക്കെ മോഷണം പോയിരുന്നു.

ഈ സംഭവത്തിൽ ഇതുവരെയും തുമ്പൊന്നും ലഭിച്ചിട്ടില്ല. തുടർച്ചയായുണ്ടാകുന്ന മോഷണങ്ങൾ പ്രദേശവാസികളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365906/bike-theft-in-payyoli)