---
title: "നീറ്റ്, സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകൾ: പയ്യോളി പോസ്റ്റ് ഓഫീസിന് മുന്നിൽ എസ്എഫ്ഐ പ്രതിഷേധം"
english_title: "SFI protest in front of Payyoli Post Office"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365904/sfi-protest-in-front-of-payyoli-post-office"
published_at: "2026-06-14T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e4f3ecd088_koyi3.jpg"
keywords: ["Latest News", "Payyoli", "SFI Protest"]
---

# നീറ്റ്, സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകൾ: പയ്യോളി പോസ്റ്റ് ഓഫീസിന് മുന്നിൽ എസ്എഫ്ഐ പ്രതിഷേധം

> **Lead Summary:** **പയ്യോളി: [** നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലുണ്ടായ ക്രമക്കേടുകൾക്കെതിരെയും, സംഭവത്തിൽ ഉത്തരവാദിത്തമേറ്റ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

## Article Content

**പയ്യോളി: [** നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലുണ്ടായ ക്രമക്കേടുകൾക്കെതിരെയും, സംഭവത്തിൽ ഉത്തരവാദിത്തമേറ്റ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

പയ്യോളി പോസ്റ്റ് ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. സംസ്ഥാനത്ത് പരീക്ഷാ നടത്തിപ്പിലുണ്ടായ ഗുരുതരമായ വീഴ്ചകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ. ജിഷ്ണു ധർണ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ശ്രുതി പുറക്കാട് അധ്യക്ഷത വഹിച്ച യോഗത്തിൽ രാജൻ പടിക്കൽ, സമദ് പുറക്കാട്, എ.കെ. വൈശാഖ് എന്നിവർ സംസാരിച്ചു.

ഏരിയ സെക്രട്ടറി അഭയ് മുചുകുന്ന് സ്വാഗതവും ജോയിന്റ് സെക്രട്ടറി നന്ദന അയനിക്കാട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365904/sfi-protest-in-front-of-payyoli-post-office)