---
title: "പൊയിൽക്കാവിലെ യാത്രാദുരിതം: അധികൃതരുടെ അവഗണനയ്‌ക്കെതിരെ ബഹുജന ധർണ"
english_title: "Travel disaster in Poyilkavu"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365902/travel-disaster-in-poyilkavu"
published_at: "2026-06-14T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e4dfc6e011_KOYI2.jpg"
keywords: ["Latest News", "Poilkave", "Travel Issues"]
---

# പൊയിൽക്കാവിലെ യാത്രാദുരിതം: അധികൃതരുടെ അവഗണനയ്‌ക്കെതിരെ ബഹുജന ധർണ

> **Lead Summary:** **കൊയിലാണ്ടി: [ **പൊയിൽക്കാവിലെ യാത്രാദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം പൊയിൽക്കാവ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന ധർണ നടത്തി.

## Article Content

**കൊയിലാണ്ടി: [ **പൊയിൽക്കാവിലെ യാത്രാദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം പൊയിൽക്കാവ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന ധർണ നടത്തി.

പ്രദേശത്തെ ഇരുവശങ്ങളിലുമുള്ള സർവീസ് റോഡുകളുടെയും ഡ്രെയ്നേജിന്റെയും നിർമ്മാണം പൂർത്തിയാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു.

പ്രദേശത്തെ ഹയർ സെക്കൻഡറി സ്‌കൂളിലെ നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഈ യാത്രാദുരിതം മൂലം ദിവസവും പ്രയാസപ്പെടുന്നത്. ജനകീയ ആവശ്യങ്ങളെയും തുടർച്ചയായ പ്രക്ഷോഭങ്ങളെയും ദേശീയപാത വിഭാഗം കണ്ടില്ലെന്നു നടിക്കുകയാണെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.

പൊയിൽക്കാവിൽ സംഘടിപ്പിച്ച ധർണ ജില്ലാ കമ്മിറ്റി അംഗം കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ. ഗീതാനന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ലോക്കൽ സെക്രട്ടറി പി. ബാലകൃഷ്ണൻ സ്വാഗതവും എൻ. നിഷിത്ത് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365902/travel-disaster-in-poyilkavu)