---
title: "പയ്യോളിയിൽ വീണ്ടും ഷിഗെല്ല; ഒൻപതുവയസ്സുകാരന് രോഗം സ്ഥിരീകരിച്ചു, ആശങ്കയിൽ നാട്ടുകാർ"
english_title: "Shigella confirmed again in Payyoli"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365892/shigella-confirmed-again-in-payyoli"
published_at: "2026-06-14T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a253682720e9_Shigella.jpg"
keywords: ["Latest News", "Payyoli", "Shigella Virus"]
---

# പയ്യോളിയിൽ വീണ്ടും ഷിഗെല്ല; ഒൻപതുവയസ്സുകാരന് രോഗം സ്ഥിരീകരിച്ചു, ആശങ്കയിൽ നാട്ടുകാർ

> **Lead Summary:** **പയ്യോളി:[ **പയ്യോളിയിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തുറയൂർ പഞ്ചായത്തിലെ 13-ാം വാർഡിൽ ഒൻപത് വയസ്സുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.

## Article Content

**പയ്യോളി:[ **പയ്യോളിയിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തുറയൂർ പഞ്ചായത്തിലെ 13-ാം വാർഡിൽ ഒൻപത് വയസ്സുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന കുട്ടി നിലവിൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയിട്ടുണ്ട്. പയ്യോളി മേഖലയിൽ ഇത് രണ്ടാം തവണയാണ് ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്യുന്നത്.

മുൻകരുതൽ നടപടികൾ ആരോഗ്യവകുപ്പ് കർശനമാക്കിയിട്ടുണ്ട്. പ്രദേശവാസികൾ ശുചിത്വകാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365892/shigella-confirmed-again-in-payyoli)