---
title: "വെള്ളം കോരുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണു; അരിക്കുളത്ത് യുവതിക്ക് രക്ഷകരായി ഫയർഫോഴ്‌സ്"
english_title: "Firefighters rescue woman who fell into well in Arikkulam"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365783/firefighters-rescue-woman-who-fell-into-well-in-arikkulam"
published_at: "2026-06-13T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d2c6bd0381_KOYI7.jpg"
keywords: ["Latest News", "Arikkulam", "Fire Rescue"]
---

# വെള്ളം കോരുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണു; അരിക്കുളത്ത് യുവതിക്ക് രക്ഷകരായി ഫയർഫോഴ്‌സ്

> **Lead Summary:** അരിക്കുളം**:[ ** അരിക്കുളം കാരയാട് കിണറ്റിൽ വീണ യുവതിയെ അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിലൂടെ അത്ഭുതകരമായി രക്ഷപ്പെടുത്തി. കാരയാട് തറമ്മൽ സ്വദേശി വെങ്കല്ലിൽ റീജ ആണ് അപകടത്തിൽപ്പെട്ടത്.

## Article Content

അരിക്കുളം**:[ ** അരിക്കുളം കാരയാട് കിണറ്റിൽ വീണ യുവതിയെ അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിലൂടെ അത്ഭുതകരമായി രക്ഷപ്പെടുത്തി. കാരയാട് തറമ്മൽ സ്വദേശി വെങ്കല്ലിൽ റീജ ആണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തെ കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി റീജ ഏകദേശം മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.

ഉടൻതന്നെ വിവരമറിഞ്ഞ് പേരാമ്പ്രയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ, ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിലെ വി. വിനീത് കിണറ്റിലിറങ്ങി, റസ്യൂ നെറ്റ് ഉപയോഗിച്ച് യുവതിയെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.

തുടർന്ന് സേനയുടെ വാഹനത്തിൽ തന്നെ കുരുടിമുക്കിലെ സ്വകാര്യ ആശുപത്രിയിൽ റീജയെ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥരായ രജീഷ്, പി.ആർ. സോജു, സനൽ രാജ്, ധീരജ് ലാൽ, എസ്.എസ്. ഹൃതിൻ, ഹോം ഗാർഡുമാരായ ബാലകൃഷ്ണൻ, പ്രിൻസ് വർഗീസ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365783/firefighters-rescue-woman-who-fell-into-well-in-arikkulam)