---
title: "ലോകകപ്പ് ആരവവുമായി കൊയിലാണ്ടി നഗരസഭ; വിളംബര ജാഥയും പെനാൽട്ടി ഷൂട്ടൗട്ടും സംഘടിപ്പിച്ചു"
english_title: "A proclamation procession and penalty shootout were organized in Koyilandy."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365712/a-proclamation-procession-and-penalty-shootout-were-organized-in-koyilandy"
published_at: "2026-06-13T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2cfb448a4b4_KOYI4.jpg"
keywords: ["Latest News", "Koyilandy Muncipality", "Proclamation Procession", "Penalty Shootout"]
---

# ലോകകപ്പ് ആരവവുമായി കൊയിലാണ്ടി നഗരസഭ; വിളംബര ജാഥയും പെനാൽട്ടി ഷൂട്ടൗട്ടും സംഘടിപ്പിച്ചു

> **Lead Summary:** **കൊയിലാണ്ടി: [**[ ]അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിനെ വരവേൽക്കാൻ കൊയിലാണ്ടി നഗരസഭ ഒരുങ്ങി.

## Article Content

**കൊയിലാണ്ടി: [**[ ]അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിനെ വരവേൽക്കാൻ കൊയിലാണ്ടി നഗരസഭ ഒരുങ്ങി.

ഇതിന്റെ ഭാഗമായി നഗരത്തിൽ വർണ്ണാഭമായ വിളംബര ജാഥയും പെനാൽട്ടി ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. അർജന്റീനയുടെ ജഴ്സിയണിഞ്ഞ് എത്തിയ കെ. പ്രവീൺ കുമാർ എം.എൽ.എ വിളംബര ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.

തുടർന്ന് നടന്ന പെനാൽട്ടി ഷൂട്ടൗട്ട് നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ ഗോളടിച്ചുകൊണ്ട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. നജീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നിരവധി വിദ്യാർത്ഥികളും ഫുട്ബോൾ പ്രേമികളും ആവേശത്തോടെ പങ്കെടുത്തു.

പെനാൽട്ടി ഷൂട്ടൗട്ടിൽ പങ്കെടുത്തവർക്ക് നഗരസഭ ഉപഹാരങ്ങളും നൽകി. നഗരസഭ വൈസ് ചെയർപേഴ്സൺ സി.ടി. ബിന്ദു, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, ഫുട്ബോൾ കോച്ചുമാരായ ഋഷിദാസ്, പ്രിയ, ജോഷി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ ചടങ്ങിന് നന്ദി പറഞ്ഞു. ഫുട്ബോൾ മാമാങ്കത്തെ വരവേൽക്കാൻ നഗരസഭ മുൻകൈയെടുത്ത് സംഘടിപ്പിച്ച പരിപാടി വലിയ ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365712/a-proclamation-procession-and-penalty-shootout-were-organized-in-koyilandy)