---
title: "പയ്യോളിയിൽ ദേശീയപാതയിലെ ബസ് സർവീസ് പ്രതിസന്ധിയിൽ; യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകാതെ അധികൃതർ: പരാതിയുമായി നാട്ടുകാർ"
english_title: "Bus service on the national highway in crisis in Payyoli"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365706/bus-service-on-the-national-highway-in-crisis-in-payyoli"
published_at: "2026-06-13T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2cf9b6e75ef_KOYI3.jpg"
keywords: ["Latest News", "Payyoli", "Bus Service In Crisis"]
---

# പയ്യോളിയിൽ ദേശീയപാതയിലെ ബസ് സർവീസ് പ്രതിസന്ധിയിൽ; യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകാതെ അധികൃതർ: പരാതിയുമായി നാട്ടുകാർ

> **Lead Summary:** **പയ്യോളി: [ **പയ്യോളിയിൽ ദേശീയപാതയിൽ സർവീസ് റോഡ് ഉപയോഗിക്കാതെ ഉയരപ്പാതയിലൂടെ ബസുകൾ സഞ്ചരിക്കുന്നത് യാത്രക്കാർക്ക് വലിയ ദുരിതമായി മാറുന്നു. ഇതിനെത്തുടർന്ന് വിവിധ പ്രദേശങ്ങളിലേക്ക് പോകേണ്ട നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.

## Article Content

**പയ്യോളി: [ **പയ്യോളിയിൽ ദേശീയപാതയിൽ സർവീസ് റോഡ് ഉപയോഗിക്കാതെ ഉയരപ്പാതയിലൂടെ ബസുകൾ സഞ്ചരിക്കുന്നത് യാത്രക്കാർക്ക് വലിയ ദുരിതമായി മാറുന്നു. ഇതിനെത്തുടർന്ന് വിവിധ പ്രദേശങ്ങളിലേക്ക് പോകേണ്ട നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.

കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന ബസുകൾ സ്റ്റോപ്പിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയാണ് നിർത്തുന്നത്. കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന ബസുകളുടെ കാര്യമാണെങ്കിൽ തീർത്തും അവ്യക്തമാണ്; എവിടെയാണ് നിർത്തേണ്ടതെന്ന് കൃത്യമായ ധാരണയില്ലാത്തതിനാൽ നടുറോഡിൽ നിർത്തിയാണ് ഇവ സർവീസ് നടത്തുന്നത്.

ഇത് കടുത്ത അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. മൂരാട്, ഓയിൽ മിൽ സ്റ്റോപ്പുകളിൽ ഇറങ്ങേണ്ടവർക്കാണ് ഈ അവസ്ഥ ഏറ്റവും കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നത്. കോട്ടക്കൽ, കൊളാവിപ്പാലം ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാരും ഇതേ ദുരിതം അനുഭവിക്കുന്നു.

ഹൈവേ ആയതിനാൽ ഓട്ടോറിക്ഷകൾ പോലും ലഭിക്കാതെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വലിയ ദൂരം നടന്ന് വേണം ഓട്ടോ ലഭ്യമാകുന്നയിടത്ത് എത്താൻ. ബസുകൾ സർവീസ് റോഡിലൂടെ സഞ്ചരിച്ചിരുന്നെങ്കിൽ ഈ പ്രയാസങ്ങൾ പൂർണ്ണമായും ഒഴിവാക്കാമായിരുന്നു എന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ഈ വിഷയത്തിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് പൊതുപ്രവർത്തകരായ മുഹമ്മദ് റിയാസ് പി.കെ, നിയാസ് കെ, ഷാനിദ് എം.പി എന്നിവർ പയ്യോളി സർക്കിൾ ഇൻസ്പെക്ടർക്ക് നിവേദനം നൽകി.

യാത്രക്കാരുടെ ദുരിതം കണക്കിലെടുത്ത് മൂരാട് ഓയിൽ മിൽ സ്റ്റോപ്പിൽ ഹോം ഗാർഡിനെ നിയമിക്കുമെന്ന് സി.ഐ ബാബു മോൻ ഉറപ്പ് നൽകി. സ്റ്റോപ്പിൽ നിർത്താതെ പോകുന്ന ബസുകളുടെ ഫോട്ടോ എടുത്ത് പോലീസിന് നൽകിയാൽ പിഴയടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365706/bus-service-on-the-national-highway-in-crisis-in-payyoli)