---
title: "കൊയിലാണ്ടിയിൽ വളർത്തുപൂച്ചയെ വിഴുങ്ങി പെരുമ്പാമ്പ്; കൂട്ടിനുള്ളിൽ പാമ്പ് ഇപ്പോഴും തുടരുന്നു"
english_title: "A pet cat was swallowed by a python in Koyilandy."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365703/a-pet-cat-was-swallowed-by-a-python-in-koyilandy"
published_at: "2026-06-13T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2cf840e6ca9_KOYI2.jpg"
keywords: ["Latest News", "Python", "Koyilandy", "Pet Cat"]
---

# കൊയിലാണ്ടിയിൽ വളർത്തുപൂച്ചയെ വിഴുങ്ങി പെരുമ്പാമ്പ്; കൂട്ടിനുള്ളിൽ പാമ്പ് ഇപ്പോഴും തുടരുന്നു

> **Lead Summary:** **കൊയിലാണ്ടി:[ **കോമത്തുകരയിൽ വളർത്തുപൂച്ചയെ പെരുമ്പാമ്പ് വിഴുങ്ങി. കളത്തിൽ താഴെ അജയകുമാറിന്റെ വീട്ടിലെ വളർത്തുപൂച്ചയെയാണ് പെരുമ്പാമ്പ് പിടികൂടി വിഴുങ്ങിയത്.

## Article Content

**കൊയിലാണ്ടി:[ **കോമത്തുകരയിൽ വളർത്തുപൂച്ചയെ പെരുമ്പാമ്പ് വിഴുങ്ങി. കളത്തിൽ താഴെ അജയകുമാറിന്റെ വീട്ടിലെ വളർത്തുപൂച്ചയെയാണ് പെരുമ്പാമ്പ് പിടികൂടി വിഴുങ്ങിയത്.

നായ്ക്കളെ പേടിച്ച് പൂച്ചയെ രാത്രിയിൽ കോഴിക്കൂട്ടിൽ അടച്ചിടുകയായിരുന്നു. എന്നാൽ അർധരാത്രി പന്ത്രണ്ടുമണിയോടെ കൂട്ടിൽ നിന്ന് പൂച്ചയുടെ കരച്ചിൽ കേട്ട് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് പൂച്ചയെ പെരുമ്പാമ്പ് വിഴുങ്ങുന്നത് കണ്ടത്.

പൂച്ചയെ വിഴുങ്ങിയ ശേഷം പെരുമ്പാമ്പ് കോഴിക്കൂട്ടിൽ തന്നെ തുടരുകയാണ്. വിവരമറിഞ്ഞ് പാമ്പിനെ കാണാനായി നിരവധി ആളുകളാണ് അജയകുമാറിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

കോമത്തുകര മേഖലയിൽ ഇതിനു മുൻപും പലതവണ പെരുമ്പാമ്പുകളെ കണ്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. കാടുപിടിച്ചതും വെള്ളം കെട്ടിക്കിടക്കുന്നതുമായ പ്രദേശമായതിനാൽ ഇവിടെ ചെറുതും വലുതുമായ നിരവധി പാമ്പുകൾ ഉണ്ടെന്നാണ് പ്രദേശവാസികളുടെ ആശങ്ക.

വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെന്നും പാമ്പിനെ പിടികൂടാനുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്നും വീട്ടുകാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365703/a-pet-cat-was-swallowed-by-a-python-in-koyilandy)