---
title: "ചെങ്ങോട്ടുകാവ് ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചു; എട്ടുപേർക്ക് പരിക്ക്: രക്ഷാപ്രവർത്തനവുമായി നാട്ടുകാരും പോലീസും"
english_title: "Cars collided on the Chengotukavu bypass"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365700/cars-collided-on-the-chengotukavu-bypass"
published_at: "2026-06-13T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2cf6d05fa6a_KOYI1.jpg"
keywords: ["Latest News", "Koyilandy", "Accident", "Eight People Injured"]
---

# ചെങ്ങോട്ടുകാവ് ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചു; എട്ടുപേർക്ക് പരിക്ക്: രക്ഷാപ്രവർത്തനവുമായി നാട്ടുകാരും പോലീസും

> **Lead Summary:** **കൊയിലാണ്ടി: [**[ ]ചെങ്ങോട്ടുകാവ് ബൈപ്പാസിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10.30-ഓടെ ചെങ്ങോട്ടുകാവ് ഓവർബ്രിഡ്ജിന് സമീപത്തെ സർവ്വീസ് റോഡിലായിരുന്നു അപകടം നടന്നത്.

## Article Content

**കൊയിലാണ്ടി: [**[ ]ചെങ്ങോട്ടുകാവ് ബൈപ്പാസിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10.30-ഓടെ ചെങ്ങോട്ടുകാവ് ഓവർബ്രിഡ്ജിന് സമീപത്തെ സർവ്വീസ് റോഡിലായിരുന്നു അപകടം നടന്നത്.

എയർപോർട്ട് ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എൽ 56 X 0005 നമ്പർ കിയ സെൽറ്റോസും കൊയിലാണ്ടി ഭാഗത്തുനിന്ന് വന്ന കെ.എൽ 08 BN 0520 നമ്പർ ടാറ്റ ടിയാഗോയുമാണ് അപകടത്തിൽപ്പെട്ടത്.

കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും തലകീഴായി മറിയുകയുണ്ടായി. അപകടവിവരമറിഞ്ഞ ഉടൻ തന്നെ കൊയിലാണ്ടി പോലീസും ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു.

വാഹനങ്ങളിൽ കുടുങ്ങിക്കിടന്നവരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ എല്ലാവരെയും തുടർചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365700/cars-collided-on-the-chengotukavu-bypass)