---
title: "തിരുവങ്ങൂരിൽ പാറക്കുളത്തിൽ വീണ് വിദ്യാർത്ഥി മുങ്ങിമരിച്ചു"
english_title: "Student drowns after falling into rock pool in Thiruvananthapuram"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365521/student-drowns-after-falling-into-rock-pool-in-thiruvananthapuram"
published_at: "2026-06-12T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bbf158080d_koyi11.jpg"
keywords: ["Latest News", "Thiruvangoor"]
---

# തിരുവങ്ങൂരിൽ പാറക്കുളത്തിൽ വീണ് വിദ്യാർത്ഥി മുങ്ങിമരിച്ചു

> **Lead Summary:** **തിരുവങ്ങൂർ: [** തിരുവങ്ങൂർ പാർത്ഥസാരഥി ക്ഷേത്രത്തിന് പിന്നിലെ പാറക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം നടന്നത്.

## Article Content

**തിരുവങ്ങൂർ: [** തിരുവങ്ങൂർ പാർത്ഥസാരഥി ക്ഷേത്രത്തിന് പിന്നിലെ പാറക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം നടന്നത്.

കൂട്ടുകാർക്കൊപ്പം കുളക്കരയിലെത്തിയ വിദ്യാർത്ഥി അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതോടെയാണ് പ്രദേശവാസികൾ വിവരമറിയുന്നത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കുട്ടിയെ കുളത്തിൽ നിന്നും പുറത്തെടുത്ത് തിരുവങ്ങൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണപ്പെട്ട വിദ്യാർത്ഥി അത്തോളി സ്വദേശിയാണെന്നാണ് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365521/student-drowns-after-falling-into-rock-pool-in-thiruvananthapuram)