---
title: "പയ്യോളി ആറുവരിപ്പാതയിലെ അശാസ്ത്രീയ നിർമാണം: വെള്ളം സർവീസ് റോഡിലേക്ക് കുത്തിയൊലിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു"
english_title: "Unscientific construction on the Payyoli six-lane highway"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365520/unscientific-construction-on-the-payyoli-six-lane-highway"
published_at: "2026-06-12T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bbdb8d6425_koyi10.jpg"
keywords: ["Latest News", "Payyoli", "Unscientific Construction", "National Highway"]
---

# പയ്യോളി ആറുവരിപ്പാതയിലെ അശാസ്ത്രീയ നിർമാണം: വെള്ളം സർവീസ് റോഡിലേക്ക് കുത്തിയൊലിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു

> **Lead Summary:** **പയ്യോളി: [** ദേശീയപാതയിലെ ആറുവരിപ്പാതയിൽ നിന്നുള്ള മഴവെള്ളം ശക്തമായ ഒഴുക്കോടെ സർവീസ് റോഡിലേക്ക് കുത്തിയൊലിച്ചെത്തുന്നത് വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വലിയ രീതിയിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

## Article Content

**പയ്യോളി: [** ദേശീയപാതയിലെ ആറുവരിപ്പാതയിൽ നിന്നുള്ള മഴവെള്ളം ശക്തമായ ഒഴുക്കോടെ സർവീസ് റോഡിലേക്ക് കുത്തിയൊലിച്ചെത്തുന്നത് വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വലിയ രീതിയിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

നിർമാണം പൂർത്തിയാകും മുൻപ് തന്നെ, മഴക്കാലത്തെ സ്ഥിരമായ വെള്ളക്കെട്ടും കുഴികളും ഒഴിവാക്കാനായി ആറുവരിപ്പാത വാഹനങ്ങൾക്കായി തുറന്നു കൊടുത്തിരുന്നുവെങ്കിലും അശാസ്ത്രീയമായ നിർമാണരീതികൾ കാരണം ദുരിതം വീണ്ടും തുടരുകയാണ്.

റോഡിലെ വാരങ്ങളിലൂടെ വെള്ളം ശക്തമായി സർവീസ് റോഡിലേക്ക് പതിക്കുന്നതും ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നതും പുതിയ ടാറിങ് പെട്ടെന്ന് തന്നെ പൊളിഞ്ഞു പോകാനും റോഡ് പൂർണ്ണമായി തകരാനും കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365520/unscientific-construction-on-the-payyoli-six-lane-highway)