---
title: "വിജയത്തിളക്കത്തിൽ ചിങ്ങപുരം സി.കെ.ജി സ്കൂൾ; പ്രതിഭകളെ അനുമോദിച്ചു"
english_title: "Chingapuram CKG School in Vijayathilakkam"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365487/chingapuram-ckg-school-in-vijayathilakkam"
published_at: "2026-06-12T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ba61e8b193_koyi9.jpg"
keywords: ["Latest News", "Koyilandy", "Chingapuram CKG School"]
---

# വിജയത്തിളക്കത്തിൽ ചിങ്ങപുരം സി.കെ.ജി സ്കൂൾ; പ്രതിഭകളെ അനുമോദിച്ചു

> **Lead Summary:** **കൊയിലാണ്ടി: [**[ ]ചിങ്ങപുരം സി. കെ. ജി. മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു, എസ്.എസ്.എൽ.സി, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും വിശിഷ്ട നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെയും സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ പ്രൗഢമായ ചടങ്ങിൽ അനുമോദിച്ചു.

## Article Content

**കൊയിലാണ്ടി: [**[ ]ചിങ്ങപുരം സി. കെ. ജി. മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു, എസ്.എസ്.എൽ.സി, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും വിശിഷ്ട നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെയും സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ പ്രൗഢമായ ചടങ്ങിൽ അനുമോദിച്ചു.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺകുമാർ നിർവഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ പി. ശ്യാമള സ്വാഗതം ആശംസിച്ച യോഗത്തിൽ വാർഡ് മെമ്പർ അനസ് അണ്യാട്ട്, പി.ടി.എ പ്രസിഡന്റ് അബ്ദുൾ കരീം, പ്രധാനാധ്യാപിക ടി.ഒ. സജിത, ഡെപ്യൂട്ടി എച്ച്.എം. ടി. സതീഷ് ബാബു എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ആർ.എസ്. രജീഷ് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് പുറമെ സ്കൗട്ട്സ്, ഗൈഡ്സ് വിഭാഗങ്ങളിൽ രാജ്യ പുരസ്കാർ നേടി വിദ്യാലയത്തിന്റെ പെരുമയുയർത്തിയ മിടുക്കരെയും ചടങ്ങിൽ വെച്ച് പ്രത്യേകമായി അനുമോദിച്ചു.

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാർഡ് മരണാനന്തര ബഹുമതിയായി ലഭിച്ച മുഹമ്മദ് മുഹ്‌സിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരം, വിദ്യാലയത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ നിവേദ്യക്ക് ചടങ്ങിൽ വെച്ച് കൈമാറി.

ഇതോടൊപ്പം സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വിദ്യാലയത്തിലേക്ക് സ്പോൺസർ ചെയ്യുന്ന ഫസ്റ്റ് എയിഡ് കിറ്റിന്റെ വിതരണോദ്ഘാടനവും എം.എൽ.എ പ്രിൻസിപ്പൽക്ക് കിറ്റ് കൈമാറിക്കൊണ്ട് നിർവഹിച്ചു. ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ വൻ ജനപങ്കാളിത്തത്തോടെയാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365487/chingapuram-ckg-school-in-vijayathilakkam)