---
title: "ക്ഷീരദിനാചരണം: തിക്കോടിയിൽ ബ്ലോക്കുതല എക്‌സ്‌പോ സംഘടിപ്പിച്ചു; മികച്ച ക്ഷീരകർഷകരെ ആദരിച്ചു"
english_title: "Block level expo in Thikkodi"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365483/block-level-expo-in-thikkodi"
published_at: "2026-06-12T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ba510306b4_koyi8.jpg"
keywords: ["Latest News", "Payyoli", "Block Level Expo"]
---

# ക്ഷീരദിനാചരണം: തിക്കോടിയിൽ ബ്ലോക്കുതല എക്‌സ്‌പോ സംഘടിപ്പിച്ചു; മികച്ച ക്ഷീരകർഷകരെ ആദരിച്ചു

> **Lead Summary:** **പയ്യോളി: [** ക്ഷീരദിനാചരണത്തിന്റെ ഭാഗമായി തിക്കോടി സിഡിഎസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബ്ലോക്കുതല എക്‌സ്‌പോയുടെ ഔദ്യോഗിക ഉദ്ഘാടനം തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. കെ. ഫൈസൽ നിർവഹിച്ചു.

## Article Content

**പയ്യോളി: [** ക്ഷീരദിനാചരണത്തിന്റെ ഭാഗമായി തിക്കോടി സിഡിഎസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബ്ലോക്കുതല എക്‌സ്‌പോയുടെ ഔദ്യോഗിക ഉദ്ഘാടനം തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. കെ. ഫൈസൽ നിർവഹിച്ചു.

ചടങ്ങിനോടനുബന്ധിച്ച് കഴിഞ്ഞ വർഷത്തെ (2025-26) ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച മേഖലയിലെ ക്ഷീരകർഷകരെ പ്രത്യേകമായി അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു. പി. പി. ഷാഹിത അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷീരമേഖലയുടെ പുരോഗതിയെക്കുറിച്ചും കർഷകർക്ക് നൽകേണ്ട പിന്തുണയെക്കുറിച്ചും ഗൗരവമായ ചർച്ചകൾ നടന്നു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രസീത ആളങ്ങാരി, അജ്‌മൽ മടായി എന്നിവരും മെമ്പർ സെക്രട്ടറി എം. ടി. വിനോദൻ, ജനപ്രതിനിധികളായ ശോഭ, വഹീദ, ഷഫ്ന, പ്രേമരാജ്, സജിന ചെത്തിൽ തുടങ്ങിയവരും സംബന്ധിച്ച് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പരിപാടിക്ക് ദീപ സ്വാഗതം ആശംസിക്കുകയും ചടങ്ങിൽ പങ്കെടുത്തവർക്കും സഹകരിച്ചവർക്കും പ്രവീണ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ക്ഷീര ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഉൾപ്പെടുത്തിയുള്ള എക്സ്പോ കാണാൻ നിരവധി ആളുകളാണ് എത്തിയത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365483/block-level-expo-in-thikkodi)