---
title: "ലോകകപ്പ് ആവേശത്തിൽ കീഴരിയൂർ; വള്ളത്തോൾ ഗ്രന്ഥാലയത്തിന്റെ 'ട്രിയോൻഡ വൈബ്' ഷൂട്ട് ഔട്ട് മത്സരം ശ്രദ്ധേയമായി"
english_title: "Vallathol Library's 'Trionda Vibe' Shootout Competition"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365477/vallathol-librarys-trionda-vibe-shootout-competition"
published_at: "2026-06-12T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ba1aa77c74_KOYI6.jpg"
keywords: ["Latest News", "Koyilandy", "Trionda Vibe' Shoot Out Match"]
---

# ലോകകപ്പ് ആവേശത്തിൽ കീഴരിയൂർ; വള്ളത്തോൾ ഗ്രന്ഥാലയത്തിന്റെ 'ട്രിയോൻഡ വൈബ്' ഷൂട്ട് ഔട്ട് മത്സരം ശ്രദ്ധേയമായി

> **Lead Summary:** **കൊയിലാണ്ടി: [** ഫിഫ ലോകകപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കായികമാമാങ്കത്തെ വരവേറ്റും കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ 'ട്രിയോൻഡ വൈബ്' എന്ന പേരിൽ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു.

## Article Content

**കൊയിലാണ്ടി: [** ഫിഫ ലോകകപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കായികമാമാങ്കത്തെ വരവേറ്റും കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ 'ട്രിയോൻഡ വൈബ്' എന്ന പേരിൽ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു.

കായികപ്രേമികൾ ആവേശത്തോടെ ഒത്തുചേർന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ. ബാബു നിർവഹിച്ചു. ലോകകപ്പ് ആവേശം നാട്ടിലെങ്ങും എത്തിക്കുന്നതിനായി ഗ്രന്ഥാലയ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ ഗോൾ പോസ്റ്റിലേക്കായിരുന്നു ഷൂട്ട് ഔട്ട് മത്സരം നടന്നത്.

കുട്ടികളും യുവാക്കളും പ്രായമായവരും അടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേർ മത്സരത്തിൽ പങ്കാളികളായി ബൂട്ട് കെട്ടി. പ്രദേശത്തെ കായികപ്രേമികളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ സുബിൻരാജ് വടക്കുംമുറി റഫറിയായി കളി നിയന്ത്രിച്ചു.

വള്ളത്തോൾ ഗ്രന്ഥശാല പ്രസിഡന്റ് വിനോദ് ആതിര, സെക്രട്ടറി പി. ശ്രീജിത്ത് എന്നിവരും ടി. പി. അബു, എം. സുരേഷ്, കെ. ടി. രാഘവൻ, ടി. എം. ആതിര, സഫിറ കാര്യാത്ത് തുടങ്ങിയ സാംസ്കാരിക-സാമൂഹ്യ പ്രവർത്തകരും പരിപാടികൾക്ക് ആവശ്യമായ നേതൃത്വം നൽകി. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365477/vallathol-librarys-trionda-vibe-shootout-competition)