---
title: "കീഴരിയൂരിൽ വീടിനോട് ചേർന്ന ഷെഡിന് തീപിടിച്ചു; സാധനങ്ങൾ കത്തിനശിച്ചു, അഗ്നിരക്ഷാസേനയെത്തി തീയണച്ചു"
english_title: "Shed catches fire in Keezhariyur"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365471/shed-catches-fire-in-keezhariyur"
published_at: "2026-06-12T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b9f7dbe6e1_koyi5.jpg"
keywords: ["Latest News", "Keezhariyur", "Fire Rescue"]
---

# കീഴരിയൂരിൽ വീടിനോട് ചേർന്ന ഷെഡിന് തീപിടിച്ചു; സാധനങ്ങൾ കത്തിനശിച്ചു, അഗ്നിരക്ഷാസേനയെത്തി തീയണച്ചു

> **Lead Summary:** **കൊയിലാണ്ടി: [**[ ]കീഴരിയൂർ പഞ്ചായത്തിലെ പുളിയത്ത് മീത്തൽ വത്സലയുടെ വീടിനോട് ചേർന്ന ഷെഡിന് തീപിടിച്ച് വൻ നാശനഷ്ടം. വ്യാഴാഴ്ച പകൽ രണ്ട് മണിയോടെയാണ് പെട്ടെന്ന് തീപിടുത്തമുണ്ടായത്.

## Article Content

**കൊയിലാണ്ടി: [**[ ]കീഴരിയൂർ പഞ്ചായത്തിലെ പുളിയത്ത് മീത്തൽ വത്സലയുടെ വീടിനോട് ചേർന്ന ഷെഡിന് തീപിടിച്ച് വൻ നാശനഷ്ടം. വ്യാഴാഴ്ച പകൽ രണ്ട് മണിയോടെയാണ് പെട്ടെന്ന് തീപിടുത്തമുണ്ടായത്.

അപകടത്തിൽ ഷെഡ്ഡിനുള്ളിൽ സൂക്ഷിച്ചിരുന്ന കട്ടിൽ, കിടക്ക, മറ്റ് ജീവനോപാധി ഉപകരണങ്ങൾ എന്നിവ പൂർണ്ണമായും കത്തിനശിച്ചു. നിമിഷങ്ങൾക്കകം തീ പടർന്നതോടെ നാട്ടുകാരും കൊയിലാണ്ടിയിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ ദ്രുതഗതിയിലുള്ള ശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ രാജുമോൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത്, സുകേഷ്, സിജിത്, രജീഷ്, റജിലേഷ്, സാരംഗ്, ഹോം ഗാർഡുമാരായ അനിൽകുമാർ, ഷൈജു എന്നിവരടങ്ങുന്ന അഗ്നിരക്ഷാസേന സംഘമാണ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്.

കൃത്യസമയത്ത് തീയണക്കാൻ കഴിഞ്ഞതിനാൽ തൊട്ടടുത്തുള്ള വീടുകളിലേക്ക് തീ പടരാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365471/shed-catches-fire-in-keezhariyur)